Skip to main content

ജില്ലാ ആസൂത്രണ സമിതി: പദ്ധതി ഭേദഗതികള്‍ക്ക് അംഗീകാരം നല്‍കി 

 

ജില്ലയിലെ 28 തദ്ദേശഭരണ സ്ഥാപനങ്ങളുടെ പദ്ധതി ഭേദഗതികള്‍ക്ക് ജില്ലാ ആസൂത്രണ സമിതി  അംഗീകാരം നല്‍കി. പദ്ധതി നിര്‍വഹണത്തില്‍ ജില്ലയെ ഒന്നാം സ്ഥാനത്ത് എത്തിക്കാന്‍ പരിശ്രമിച്ച ഡിപിസി അംഗങ്ങളെയും പ്ലാനിംഗ് ഓഫീസര്‍ ടെസ് പി മാത്യുവിനെയും  ചെയര്‍മാന്‍ സഖറിയാസ് കുതിരവേലി അഭിനന്ദിച്ചു. മാര്‍ച്ച് 31 വരെ ഇതേ പുരോഗതിയില്‍ മുന്നോട്ട് പോകുന്നതിനുളള തീവ്രപരിശ്രമമാണ് എല്ലാവരും നടത്തേണ്ടത്. ഫെബ്രുവരി അഞ്ചിന് രാവിലെ 10ന് ജില്ലാ പഞ്ചായത്ത് ഹാളില്‍ ചേരുന്ന ബാലസൗഹൃദ ജില്ല സംബന്ധിച്ച ശില്പശാലയില്‍ എല്ലാ തദ്ദേശഭരണ സ്ഥാപന അദ്ധ്യക്ഷന്‍മാരും ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരും ജില്ലാതല ഉദ്യോഗസ്ഥരും പങ്കെടുക്കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍ദ്ദേശിച്ചു.

                                                    (കെ.ഐ.ഒ.പി.ആര്‍-229/18) 

date