Skip to main content

നാമനിര്‍ദ്ദേശ പത്രിക നാളെ മുതല്‍ 

 

ജില്ലയിലെ മുത്തോലി ഗ്രാമപഞ്ചായത്ത്  തെക്കുംമുറി നോര്‍ത്ത് നിയോജകമണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിന്റെ നാമനിര്‍ദ്ദേശ പത്രികകള്‍ നാളെ മുതല്‍ സമര്‍പ്പിക്കാം. പി.ഡബ്ല്യു.ഡി, പാലാ  സബ് ഡിവിഷന്‍ അസി. എക്‌സിക്യുട്ടിവ് എഞ്ചിനിയറാണ്  വരണാധികാരി. നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കുന്നതിനുളള അവസാന തീയതി ഫെബ്രുവരി ഒന്‍പതാണ്. ഫെബ്രുവരി 12ന് നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന നടക്കും. സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാനുളള അവസാന തീയതി പതിനാലാണ്. വോട്ടെടുപ്പ് 28ന് രാവിലെ ഏഴ് മുതല്‍ അഞ്ചു വരെ. വോട്ടെണ്ണല്‍ മാര്‍ച്ച് ഒന്നിന് നടക്കും. ജനുവരി 30ന് പ്രാബല്യത്തില്‍ വന്ന പെരുമാറ്റച്ചട്ടം മാര്‍ച്ച് ഒന്‍പതിന് അവസാനിക്കും.  

                                                    (കെ.ഐ.ഒ.പി.ആര്‍-230/18) 

date