Skip to main content

ഭരണഭാഷാവബോധ പരിപാടി:  മന്ത്രി കെ. രാജു ഉദ്ഘാടനം ചെയ്യും

 

ഭരണഭാഷാമാറ്റം വേഗത്തിലാക്കുന്നതിന്റെ ഭാഗമായി ഉദ്യോഗസ്ഥര്‍ക്കായുളള ഏകദിന ഭരണഭാഷാവബോധ പരിപാടി ഫെബ്രുവരി മൂന്നിന് രാവിലെ 10ന് ക്ഷീരവികസന-വനം വകുപ്പുമന്ത്രി അഡ്വ. കെ. രാജു ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ അദ്ധ്യക്ഷത വഹിക്കും. ജില്ലാ കളക്ടര്‍ ഡോ. ബി.എസ് തിരുമേനി സ്വാഗതം ആശംസിക്കും.  ഔദ്യോഗിക ഭാഷാവകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി ആര്‍ എസ് റാണി ഭരണഭാഷാ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. കേരളത്തിലെ ഭരണ ഭാഷ എന്ന വിഷയത്തില്‍ ഭാഷാ വിദഗ്ധനായ ഡോ. എഴുമറ്റൂര്‍ രാജരാജവര്‍മ്മ പ്രഭാഷണം നടത്തും. ഔദ്യോഗിക ഭാഷാ മാര്‍ഗരേഖകള്‍ എന്ന വിഷയത്തില്‍ ആര്‍ എച്ച് ബൈജു സംസാരിക്കും. തുടര്‍ന്ന് കേരളത്തിലെ ഭരണഭാഷാ പ്രശ്‌നങ്ങള്‍ എന്ന വിഷയത്തില്‍ ഭാഷാ വിദഗ്ധന്‍ ആര്‍. ശിവകുമാറിന്റെ നേതൃത്വത്തില്‍ ചര്‍ച്ച നടക്കും. 

                                                      (കെ.ഐ.ഒ.പി.ആര്‍-231/18) 

date