Skip to main content

'ആര്‍ദ്രം ജനകീയ കാമ്പയിന്‍ ' വാക്കത്തോണ്‍ 2020 ഫെബ്രുവരി 10 ന്

 

'നമ്മുടെ ആരോഗ്യം നമ്മുടെ ഉത്തരവാദിത്തം' എന്ന ആശയം മുന്‍ നിര്‍ത്തി പൊതുജനപങ്കാളിത്തത്തോടെ സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച 'ആര്‍ദ്രം ജനകീയ കാമ്പയിന്‍'. പദ്ധതിയുടെ പ്രചരണാര്‍ത്ഥം ഫെബ്രുവരി 10 ന് രാവിലെ ഏഴിന്‌കോട്ടമൈതാനം പരിസരത്ത് 'വാക്കത്തോണ്‍' സംഘടിപ്പിക്കുന്നു. ഒളിമ്പ്യന്‍ പ്രീജ ശ്രീധരന്‍ പരിപാടി ഫ്‌ളാഗ് ഓഫ് നിര്‍വ്വഹിക്കും. തുടര്‍ന്ന് ഫുഡ് സേഫ്റ്റി ബ്രാന്‍ഡ് അംബാസഡര്‍ പ്രഖ്യാപനം ജില്ലാ കലക്ടര്‍ ഡി. ബാലമുരളി നിര്‍വ്വഹിക്കും. ജില്ലാ ഭക്ഷ്യസുരക്ഷാ വകുപ്പ്, ജില്ലാ മെഡിക്കല്‍ഓഫീസ്, ആരോഗ്യ കേരളം, ഫോര്‍ട്ട്‌വാക്കേഴ്‌സ് ക്ലബ്ബ്, ഗവ. വിക്‌ടോറിയ കോളേജ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി നടത്തുന്നത്.

date