Skip to main content

ചോക്കുപടി റോഡില്‍ 11 ന് ഗതാഗത നിരോധനം

 

ഷൊര്‍ണ്ണൂര്‍- പെരിന്തല്‍മണ്ണ റോഡിലെ ചോക്കുപ്പടി ഭാഗത്ത് ഫെബ്രുവരി 11 മുതല്‍ ഇന്റര്‍ലോക്ക് ടൈല്‍സ് പ്രവൃത്തി ആരംഭിക്കുന്നതിനാല്‍ ഇതുവഴിയുളള വാഹനഗതാഗതം പൂര്‍ണ്ണമായും നിരോധിക്കുമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ഈ വഴി പോകുന്ന വാഹനങ്ങള്‍ ഓങ്ങല്ലൂര്‍-കാരക്കല്‍- വാടാനാംകുറിശ്ശി റോഡ് വഴി തിരിഞ്ഞു പോകേണ്ടതാണ്.

date