Skip to main content

നാനോ സംരഭങ്ങള്‍ക്ക് പലിശ സബ്‌സിഡി 

 

അഞ്ച് ലക്ഷം വരെ മെഷിനറിയില്‍ നിക്ഷേപമുളള നാനോ യൂണിറ്റുകള്‍ സ്ഥാപിക്കുന്നതിന് വേണ്ടിയുളള മൂലധന വായ്പക്ക് ബാങ്കിന് നല്‍കിയ പലിശയില്‍ ആറ് ശതമാനം തിരികെ ലഭിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയില്‍ അപേക്ഷ ക്ഷണിച്ചു. വനിതകള്‍ക്കും പട്ടിക വിഭാഗങ്ങള്‍ക്കും എട്ട് ശതമാനം ലഭിക്കും. അഞ്ച് കുതിരശക്തി വരെ  വിദ്യുച്ഛക്തി ഉപയോഗിക്കുന്നതും മലിനീകരണ തോത് വൈറ്റ് കാറ്റഗറിയില്‍ വരുന്നതും വായ്പ തിരിച്ചടവ് ഒരു വര്‍ഷം പൂര്‍ത്തിയാക്കുന്നതുമായ ഉത്പാദന/ജോബ് വര്‍ക്ക് സ്ഥാപനങ്ങള്‍ മാത്രം അപേക്ഷിച്ചാല്‍ മതിയാകും. കേന്ദ്ര/സംസ്ഥാന യൂണിറ്റിന്റെ ഏതെങ്കിലും പദ്ധതിയില്‍ സബ്‌സിഡി ലഭിച്ച യൂണീറ്റുകള്‍ അപേക്ഷിക്കേണ്ടതില്ല. അപേക്ഷ സമര്‍പ്പിക്കുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്കും ജില്ലാ വ്യവസായ കേന്ദ്രത്തിലോ അടുത്തുളള താലൂക്ക് വ്യവസായ ഓഫീസുകളിലോ ബന്ധപ്പെടുക. ഫെബ്രുവരി 15നകം അപേക്ഷ സമര്‍പ്പിക്കണം. 

                                                   (കെ.ഐ.ഒ.പി.ആര്‍-233/18)        

date