Skip to main content

കര്‍ഷക അവാര്‍ഡുകള്‍ക്ക് അപേക്ഷിക്കാം

    കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് സംസ്ഥാന തലത്തില്‍ നല്‍കു 2017-18ലെ മികച്ച പാടശേഖരം, കര്‍ഷകര്‍, യുവകര്‍ഷകര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങി 30ല്‍പരം അവാര്‍ഡുകള്‍ക്ക് പരിഗണിക്കുതിന് അര്‍ഹരായവരില്‍ നിും കൃഷി ഭവന്‍ മുഖേന നിര്‍ദ്ദിഷ്ട ഫോറത്തില്‍ അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ഫെബ്രുവരി 15. വിശദ വിവരങ്ങള്‍ക്ക് അതത് കൃഷി ഭവന്‍/ കൃഷി അസിസ്റ്റന്റ്  ഡയറക്ടര്‍ ഓഫീസുമായോ, തൊടുപുഴ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസുമായോ ബന്ധപ്പെടാം. ഫോ 04862- 222428. അപേക്ഷാഫോറവും മറ്റ് വിവരങ്ങളും ംംം.സലൃമഹമമഴൃശരൗഹൗേൃല.ഴീ്.ശി എ സൈറ്റില്‍ ലഭിക്കും.
    ഏറ്റവും നല്ല ഗ്രൂപ്പ് ഫാമിംഗ് സമിതിക്കുള്ള നെല്‍ക്കതിര്‍ അവാര്‍ഡ്, കര്‍ഷകോത്തമ ( മികച്ച കര്‍ഷകന്‍), യുവകര്‍ഷക ( യുവകര്‍ഷകന്‍), കേരകേസരി ( കേരകര്‍ഷകന്‍), ഹരിതമിത്ര ( മികച്ച പച്ചക്കറി കര്‍ഷകന്‍), ഉദ്യാനശ്രേഷ്ഠ ( മികച്ച പുഷ്പകൃഷി), കര്‍ഷക ജ്യോതി ( പ'ികജാതി- പ'ികവര്‍ഗ്ഗ കര്‍ഷകന്‍), കര്‍ഷക തിലകം( മികച്ച കര്‍ഷക വനിത), ശ്രമകാന്തി ( കര്‍ഷക തൊഴിലാളി), കൃഷി വിജ്ഞാന്‍ ( കൃഷി ശാസ്ത്രജ്ഞന്‍), ക്ഷോണി സംരക്ഷക, ക്ഷോണി പരിപാലക, ക്ഷോണി മിശ്ര, ക്ഷോണിരത്‌ന ( മികച്ച നീര്‍ത്തട പദ്ധതി നടപ്പാക്കിയ ഗ്രാമപഞ്ചായത്ത്), കര്‍ഷക ഭാരതി( മികച്ച ഫാം ജേര്‍ണലിസ്റ്റ്), ഹരിതകീര്‍ത്തി (മികച്ച കൃഷിഫാമുകള്‍), ഹരിതമുദ്ര ( മികച്ച കാര്‍ഷിക ഫീച്ചര്‍/ പ്രക്ഷേപണം), കാര്‍ഷിക പ്രതിഭ ( മികച്ച കാര്‍ഷിക പ്രവര്‍ത്തകന്‍) മികച്ച ഹൈടെക് കര്‍ഷകന്‍, മികച്ച വാണിജ്യ നഴ്‌സറി,  മികച്ച ഹയര്‍സെക്കറി കര്‍ഷക പ്രതിഭ, കോളേജ് കര്‍ഷക പ്രതിഭ, മികച്ച കൃഷി ഓഫീസര്‍, മികച്ച ജൈവകര്‍ഷകന്‍, കര്‍ഷക മിത്ര തുടങ്ങിയ അവാര്‍ഡുകള്‍ക്കാണ് പരിഗണിക്കുക.

date