Skip to main content

ജില്ലാ എംപ്‌ളോയബിലിറ്റി സെന്ററില്‍ കൂടിക്കാഴ്ച

ജില്ലാ എംപ്‌ളോയബിലിറ്റി സെന്ററില്‍ ഫെബ്രുവരി 13 ന് രാവിലെ   10 മുതല്‍   സ്വകാര്യ മേഖലയിലെ വിവിധ ഒഴിവുകളിലേക്ക് കൂടിക്കാഴ്ച  നടക്കും. സെയില്‍സ് മാനേജര്‍( രണ്ട് ഒഴിവ്),എക്‌സിക്യൂട്ടീവ് സെയില്‍സ് ഓഫീസര്‍ ( 15 ഒഴിവ്),സെയില്‍സ് ഓഫീസര്‍( 75 ഒഴിവ്), ഫ്രണ്ട് ഓഫീസ്( എട്ട് ഒഴിവ്),അധ്യാപകര്‍ ( 20 ഒഴിവ്), അഡ്മിനിസ്‌ട്രേറ്റര്‍( അഞ്ച് ഒഴിവ്) എന്നീ തസ്തികകളിലേക്കാണ് കൂടിക്കാഴ്ച നടക്കുന്നത്. ബിരുദത്തില്‍ കുറയാത്ത യോഗ്യയുള്ളവര്‍ക്ക്  സെയില്‍സ് മാനേജര്‍, ഫ്രണ്ട് ഓഫീസ്,അധ്യാപകര്‍,അഡ്മിനിസ്‌ട്രേറ്റര്‍ എന്നീ തസ്തികകളിലേക്കും പത്താംതരം യോഗ്യതയുള്ളവര്‍ക്ക് എക്‌സിക്യൂട്ടീവ് സെയില്‍സ് ഓഫീസര്‍, സെയില്‍സ് ഓഫീസര്‍ എന്നീ തസ്തികകളിലേക്കും അപേക്ഷിക്കാം. ഫോണ്‍ 04994297470 ,9207155700.

date