Skip to main content

കെ.എ.എസ്  പരീക്ഷ ഫെബ്രുവരി 22ന് ജില്ലയില്‍ 109 പരീക്ഷ കേന്ദ്രങ്ങള്‍

കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസില്‍ കെ.എ.എസ് ഓഫീസര്‍ (ജൂനിയര്‍ ടൈം സ്‌കെയില്‍) ട്രൈയിനി (സ്ട്രീം 1, സ്ട്രീം 2,സ്ട്രീം 3) പ്രിലിമിനറി എക്‌സാമിനേഷന്‍(കാറ്റഗറി നം. 186/19,187/19,188/19) തസ്തികയുടെ  തെരെഞ്ഞെടുപ്പിനായുള്ള ഒ.എം.ആര്‍ പരീക്ഷ ഫെബ്രുവരി 22ന്  രാവിലെ 10 മുതല്‍ 12 വരെയും  1.30 മുതല്‍ 3.30 വരെയും രണ്ടു സെഷനുകളായി ജില്ലയിലെ 109 പരീക്ഷ കേന്ദ്രങ്ങളില്‍ നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ അഡ്മിഷന്‍ ടിക്കറ്റും തിരിച്ചറിയല്‍ കാര്‍ഡും സഹിതം  രാവിലെ 10ന് മുമ്പ് തന്നെ പരീക്ഷാകേന്ദ്രങ്ങളില്‍ ഹാജരാകണം. പരീക്ഷാഹാളിലേക്ക് പ്രവേശിക്കുന്ന ഉദ്യോഗാര്‍ത്ഥിയെ അഡ്മിഷന്‍ ടിക്കറ്റ്, ബ്ലൂ/ബ്ലാക്ക് പേന, അസ്സല്‍ തിരിച്ചറിയല്‍ രേഖ എന്നിവ അല്ലാതെ മറ്റൊന്നും കൊണ്ടുപോകാന്‍ അനുവദിക്കുന്നതല്ലന്ന് ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു.
 

date