Skip to main content

ഏകദിന ശില്‍പ്പശാല സംഘടിപ്പിച്ചു 

ഹരിത കേരള മിഷന്‍, സഹകരണം, കാര്‍ഷിക കര്‍ഷക ക്ഷേമവകുപ്പ് എന്നിവ സംയുക്തമായി 'കാര്‍ഷിക മേഖലയില്‍ സഹകരണ സംഘങ്ങളുടെ ഇടപെടല്‍ സാധ്യതകള്‍' എന്ന വിഷയത്തില്‍ ഏകദിന ശില്‍പ്പശാല സംഘടിപ്പിച്ചു. ജില്ലാ ആസൂത്രണ സമിതി ഹാളില്‍  നടന്ന പരിപാടിയുടെ ഉദ്ഘാടനം  ജോയിന്റ് രജിസ്ട്രാര്‍ ജനറല്‍ ടി.മുഹമ്മദ് അഷ്‌റഫ് നിര്‍വഹിച്ചു. ഡപ്യൂട്ടി രജിസ്ട്രാര്‍ പി.ബാലകൃഷണന്‍ അധ്യക്ഷനായി.  ഹരിതകേരളം മിഷന്‍ സംസ്ഥാന കണ്‍സള്‍ട്ടന്റ് എസ്.യു സഞ്ജീവ് വിഷയാവതരണം നടത്തി. ഏഴു താലൂക്കുകളിലെ സഹകരണ സംഘങ്ങളുടെയും കാര്‍ഷിക വകുപ്പു ഉദ്യോഗസ്ഥരുടേയും ഗ്രൂപ്പു ചര്‍ച്ചയും അവതരണവും നടന്നു. പ്ലാനിങ് അസിസ്റ്റന്റ് രജിസ്ട്രാര്‍ എം.ശ്രീഹരി, ഹരിത കേരളം മിഷന്‍ റിസോഴ്‌സ് പേഴ്‌സണ്‍ വി.സി ശങ്കരനാരായണന്‍ തുടങ്ങിയവര്‍ സംസാരിച്ചു. സഹകരണ സംഘം പ്രതിനിധികള്‍, സഹകാരികള്‍, കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.
 

date