Skip to main content

ശീതകാല പച്ചക്കറി കൃഷിയില്‍ വിജയം കൊയ്ത് കുഴിമണ്ണ സര്‍ക്കാര്‍ ഹൈസ്‌കൂള്‍

ശീതകാല പച്ചക്കറി കൃഷിയില്‍ നൂറുമേനി വിജയം കൊയ്ത് മാതൃക തീര്‍ക്കുകയാണ് കുഴിമണ്ണ സര്‍ക്കാര്‍ ഹൈസ്‌ക്കൂളിലെ വിദ്യാര്‍ഥികള്‍. സ്‌കൂളിലെ ലിറ്റില്‍ ഗാര്‍ണേഴ്‌സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ ജൈവരീതിയില്‍ കാബേജ് കൃഷി ചെയ്താണ് കുട്ടികള്‍ വ്യത്യസ്തരായത്. സ്‌കൂള്‍ പരിസരത്ത് തരിശ്ശായി കിടന്നിരുന്ന സ്ഥലമാണ് അധ്യാപകരും വിദ്യാര്‍ഥികളും ചേര്‍ന്ന് കൃഷിയോഗ്യമാക്കിയത്. കോളി ഫ്‌ളവര്‍, പയര്‍, ചേമ്പ്, ചേന, കാച്ചില്‍, ഇഞ്ചി, ചിരങ്ങ, ചീര തുടങ്ങിയ വിവിധയിനം പച്ചക്കറികളാണ് വിദ്യാര്‍ഥികളുടെ മേല്‍നോട്ടത്തില്‍ കൃഷിയിറക്കി വിളവെടുപ്പ് നടത്തിയത്. കുട്ടികളില്‍ കൃഷിയോടുള്ള താത്പര്യം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്‌കൂളില്‍ ജൈവരീതിയില്‍ കൃഷി ആരംഭിച്ചിട്ടുള്ളതന്ന് സ്‌കൂളിലെ പ്രധാനാധ്യാപകന്‍ അഭിപ്രായപ്പെട്ടു. തവനൂര്‍ കൃഷി വിജ്ഞാപന കേന്ദ്രത്തില്‍ നിന്നാണ് കൃഷിക്കാവശ്യമുള്ള  വിത്തുകള്‍ ലഭ്യമാക്കുന്നത്.
 

date