Skip to main content

മെഡിക്കല്‍ ഓഫീസര്‍ ഒഴിവ്

നിലമ്പൂര്‍ ജില്ലാശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന 'വിമുക്തി' ലഹരി വിമുക്ത കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസര്‍ ഒഴിവിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. യോഗ്യത: എം.ബി.ബി.എസ്, ടി.സി.എം.സി രജിസ്‌ട്രേഷന്‍.  താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള കൂടിക്കാഴ്ച ഫെബ്രുവരി 17ന് രാവിലെ 10ന്  ജില്ലാമെഡിക്കല്‍ ഓഫീസില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്നതിനുള്ള അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം കൂടിക്കാഴ്ചയക്ക് ഹാജരാകണമെന്ന് ജില്ലാമെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
 

date