Skip to main content

വാക്-ഇന്‍-ഇന്റര്‍വ്യൂ

ഹോമിയോപ്പതി വകുപ്പിന് കീഴില്‍ നഴ്‌സ് ഗ്രേഡ് 2, ഫാര്‍മസിസ്റ്റ് ഗ്രേഡ് 2 എന്നീ തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ താത്ക്കാലിക നിയമനം നടത്തുന്നു. 
ജനറല്‍ നഴ്‌സിങ് ആന്‍ഡ് മിഡ്‌വൈഫറി കോഴ്‌സ് യോഗ്യതയുള്ളവര്‍ക്ക് നഴ്‌സിങ് ഗ്രേഡ് 2 തസ്തികയിലേക്കും  നഴ്‌സ് -കം-ഫാര്‍മസിസ്റ്റ് കോഴ്‌സ്/ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ഫാര്‍മസി (ഹോമിയോപ്പതി) കോഴ്‌സുള്ളവര്‍ക്ക് ഫാര്‍മസിസ്റ്റ് ഗ്രേഡ് 2 ലേക്കുമുള്ള വാക്-ഇന്‍-ഇന്‍ര്‍വ്യൂയില്‍ പങ്കെടുക്കാം. താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍  യോഗ്യതയും പ്രവൃത്തി പരിചയവും  തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റ് സഹിതം ജില്ലാമെഡിക്കല്‍ ഓഫീസില്‍(ഹോമിയോ) ഫെബ്രുവരി 18ന് രാവിലെ 10ന് നടക്കുന്ന വാക്-ഇന്‍-ഇന്റര്‍വ്യൂവില്‍ ഹാജരാകണം.
 

date