Skip to main content

പട്ടിക വര്‍ഗ്ഗ വിദ്യാര്‍ഥികള്‍ക്ക് നീറ്റ് പരീക്ഷാ പരിശീലനം

ഐ.ടി.ഡി.പിയുടെ ആഭിമുഖ്യത്തില്‍ 150 പട്ടിക വര്‍ഗ്ഗ വിദ്യാര്‍ഥികള്‍ക്ക് നീറ്റ്, എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷാ പരിശീലനം നല്‍കും. 2019-20 അധ്യയന വര്‍ഷം പ്ലസ് ടൂ സയന്‍സ് ഗ്രൂപ്പില്‍ പഠിക്കുന്നവരെയാണ് ഒരു മാസത്തെ കോഴ്‌സിന് പരിഗണിക്കുന്നത്. 

 ഫെബ്രുവരി 15ന് വൈകുന്നേരം അഞ്ചിനു മുമ്പ് അപേക്ഷകള്‍ ഐ.ടി.ഡി.പി ഓഫീസിലോ മേലുകാവ്, പുഞ്ചവയല്‍, വൈക്കം ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളിലോ അപേക്ഷ നല്‍കണം. ഫോണ്‍-04828 202751

date