Skip to main content

ഇരുചക്രവാഹനം വിതരണം ചെയ്തു

പനച്ചിക്കാട് പഞ്ചായത്തിലെ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ഏഴ് വനിതകള്‍ക്ക് ഇരുചക്രവാഹനങ്ങള്‍ വിതരണം ചെയ്തു. ഇരുചക്ര വാഹന ലൈസന്‍സ് ഉള്ള നിര്‍ധനരായ വനിതകള്‍ക്ക് സ്വയം തൊഴില്‍ ചെയ്യുന്നതിനായി  ആവിഷ്‌കരിച്ച  2.54 ലക്ഷം രൂപയുടെ പദ്ധതിയാണിത്. വാഹന വിലയുടെ 50 ശതമാനം സബ്‌സിഡിയായി നല്‍കും. ഗ്രാമസഭ മുഖേന ലഭിച്ച അപേക്ഷകളില്‍നിന്നാണ്  ഗുണഭോക്താക്കളെ കണ്ടെത്തിയത്.

date