Skip to main content

ലോക്‌സഭ, നിയമസഭ തിരഞ്ഞെടുപ്പ്: പുതുക്കിയ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു

ലോക്‌സഭ/നിയമസഭാ തിരഞ്ഞെടുപ്പുകൾക്ക് കേരളത്തിൽ ഉപയോഗിക്കേണ്ട പുതുക്കിയ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. കേരള ചീഫ് ഇലക്ടറൽ ഓഫീസറുടെ വെബ്‌സൈറ്റിലും  (www.kerala.gov.in), താലൂക്ക് ഓഫീസുകൾ, വില്ലേജ് ഓഫീസുകൾ എന്നിവിടങ്ങളിലും ബൂത്ത് ലെവൽ ഓഫീസർ (ബി.എൽ.ഒ) മാരുടെ കൈവശവും പട്ടിക പരിശോധനയ്ക്ക് ലഭിക്കും. 26201248 വോട്ടർമാരാണ് ആകെയുള്ളത്. ഇതിൽ 13500674 സ്ത്രീ വോട്ടർമാരുണ്ട്. പുരുഷവോട്ടർമാർ 12700413. 161 ട്രാൻസ്‌ജെൻഡർ വോട്ടർമാരാണുള്ളത്. ഏറ്റവും കൂടുതൽ വോട്ടർമാർ മലപ്പുറത്താണ്, 3143946. ഏറ്റവും കുറവ് വയനാട്ടിലാണ്, 594985. ഏറ്റവും കൂടുതൽ സ്ത്രീ വോട്ടർമാരുള്ളത് മലപ്പുറത്ത്, 1572030. ട്രാൻസ്‌ജെൻഡർ വോട്ടർമാർ കൂടുതലുള്ളത് തിരുവനന്തപുരത്താണ്, 49 പേർ. 89213 എൻ.ആർ.ഐ വോട്ടർമാരുണ്ട്. ഏറ്റവും കൂടുതൽ എൻ.ആർ.ഐ വോട്ടർമാരുള്ളത് കോഴിക്കോടാണ്, 32875 പേർ. 18-19 പ്രായത്തിലുള്ള വോട്ടർമാരുടെ എണ്ണം 315730. ഏറ്റവും കൂടുതൽ 18-19 പ്രായത്തിലുള്ള വോട്ടർമാരുള്ളത് മലപ്പുറത്ത്, 49317 പേർ. സംസ്ഥാനത്ത് 24974 പോളിംഗ് സ്റ്റേഷനുകളുണ്ട്. വോട്ടർ പട്ടികയിൽ പേര് ചേർക്കാനും വോട്ടർമാർക്ക് അനുവദനീയമായ മറ്റ് മാറ്റങ്ങൾ വരുത്തുവാനും ഓൺലൈനിൽ തുടർന്നും അപേക്ഷിക്കാം. www.nvsp.in ആണ് വെബ്‌സൈറ്റ്. തദ്ദേശഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയുടെ വിവരങ്ങൾക്ക് പൊതുജനങ്ങൾ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനുമായാണ് ബന്ധപ്പെടേണ്ടതെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.
പി.എൻ.എക്സ്.601/2020

date