Skip to main content

കയാക്കിങ് പരിശീലനം ആരംഭിച്ചു

കയാക്കിങ് പരിശീലനം ആരംഭിച്ചു 

ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ കീഴിലുള്ള കടമ്പ്രയാർ   ഇക്കോ ടൂറിസം പദ്ധതിയുടെ ഭാഗമായി  സ്‌കൂൾ കോളേജ്  വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള കയാക്കിങ് പരിശീലനം ഇൻഫോപാർക്കിന് സമീപമുള്ള  കടമ്പ്രയാർ  പുഴയിൽ ആരംഭിച്ചു . തൃക്കാക്കര  നഗരസഭാഅധ്യക്ഷ   ശ്രീമതി   ഉഷാ പ്രവീൺ     ഉദ്‌ഘാടനം ചെയ്തു.  സ്പോർട്സ് കൗൺസിൽ സെക്രട്ടറി അഡ്വ ശ്രീനിജൻ, ഡി ടി പി സി  സെക്രട്ടറി വിജയകുമാർ , ഡി ടി പി സി വൈസ് ചെയർമാൻ പി പി എൽദോ ,  ഡി ടി പി സി  കടമ്പ്രയാർ ടൂറിസം മാനേജർ  ബേസിൽ  തുടങ്ങിയവർ സംബന്ധിച്ചു .  സഞ്ജീവണം സഞ്ജീവനം  ആയുർവ്വേദ ആശുപത്രിയുടെ സഹകരണത്തോടെ പത്തു ദിവസം നീട് നിൽക്കുന്ന  പരിശീലന പരിപാടി  കയാക്കിങ്  വിദഗ്ദരായ  ബിനു സ്റ്റീഫൻ , എൽദോ കുര്യാക്കോസ് എന്നിവർ ചേർന്നാണ് നയിക്കുന്നത് .   പരിശീലനത്തിനായി ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ  99616 13717 , 99461  74998  എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

date