Skip to main content

'നിറപുഞ്ചിരി' സമ്പൂർണ്ണ ദന്താരോഗ്യ സെമിനാർ നടത്തി

ചാവക്കാട് നഗരസഭയും താലൂക്കാശുപത്രിയും സംയുക്തമായി സമ്പൂർണ്ണ ദന്താരോഗ്യ സെമിനാർ നിറപുഞ്ചിരി സംഘടിപ്പിച്ചു. ചാവക്കാട് നഗരസഭാ ഹാളിൽ നടന്ന സെമിനാർ നഗരസഭാ ചെയർമാൻ എൻ. കെ. അക്ബർ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ മഞ്ജുഷ സുരേഷ് അദ്ധ്യക്ഷത വഹിച്ചു.
ഗർഭിണികളുടെയും കുട്ടികളുടെയും ദന്താരോഗ്യം, സംസാര വൈകല്യങ്ങൾ, കുട്ടികളിലെ ദന്ത പരിപാലന ശീല വൈകല്യങ്ങൾ, ദന്ത പരിപാലന സാന്ത്വന പരിചരണം എന്നിങ്ങനെ വിവിധ വിഷയങ്ങളിൽ വിദഗ്ധർ ബോധവത്കരണ ക്ലാസ്സെടുത്തു. ഡോ. ഗീത, ഡോ. രഘുനാഥ്, ഡോ. തര്യൻ, നാസിയ മുഹമ്മദ്, സൂസൻ ബിജു, ഡോ. റംല തുടങ്ങിയവരാണ് ക്ലാസ്സ് നയിച്ചത്. 120 ഓളം പേർ ക്ലാസ്സിൽ പങ്കെടുത്തു.
ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ എ. എ. മഹേന്ദ്രൻ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ എം. ബി. രാജലക്ഷ്മി, കൗൺസിലർ കാർത്ത്യായനി ടീച്ചർ, താലൂക്കാശുപത്രി സൂപ്രണ്ട് ഡോ. പി. കെ. ശ്രീജ, ഡെന്റൽ സർജൻ ഡോ. റഹ്മത്ത്, ഹെൽത്ത് ഇൻസ്പെക്ടർ അജയ് കുമാർ എന്നിവർ സംസാരിച്ചു.

date