Skip to main content

അൺ എയ്ഡഡ് സ്‌കൂളുകൾക്ക് അംഗീകാരം: അപേക്ഷ തിയതി നീട്ടി

സംസ്ഥാനത്ത് അംഗീകാരമില്ലാതെ പ്രവർത്തിക്കുന്ന അൺ എയ്ഡഡ് സ്‌കൂളുകൾക്ക് അംഗീകാരത്തിനായി അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തിയതി മെയ് 31 വരെ നീട്ടി. സംസ്ഥാന സിലബസിൽ പ്രവർത്തിക്കുന്ന സ്‌കൂളുകൾ അംഗീകാരം ലഭിക്കുന്നതിനായി സർക്കാർ ഉത്തരവ് ജി.ഒ (എം.എസ്) നം. 45/2019/പൊ.വി.വ 2019 മെയ് 22 പ്രകാരവും സി.ബി.എസ്.ഇ/ ഐ.സി.എസ്.ഇ സിലബസിൽ പ്രവർത്തിക്കുന്ന സ്‌കൂളുകൾ എൻ.ഒ.സി/ അംഗീകാരം ലഭിക്കുന്നതിനായി ജി.ഒ.(എം.എസ്) നം. 22/2019/പൊ.വി.വ 2019 മാർച്ച് ഒന്ന് പ്രകാരവുമാണ് അപേക്ഷ സമർപ്പിക്കേണ്ടത്. നിർദ്ദിഷ്ട അപേക്ഷാഫോറത്തിൽ ആവശ്യമായ രേഖകൾ സഹിതം ബന്ധപ്പെട്ട ജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് അപേക്ഷ സമർപ്പിക്കാം.
പി.എൻ.എക്സ്.611/2020

date