Skip to main content

സൗജന്യസ്‌കിൽ രജിസ്റ്റർ ആപ്പ് ട്രെയിനിംഗ്

ആലപ്പുഴ: മാവേലിക്കര, ചേർത്തല ടൗൺ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽവെച്ച് ആലപ്പുഴ എംപ്ലോയബിലിറ്റി സെന്റർ സൗജന്യ സ്‌കിൽ രജിസ്ട്രി ആപ്പ് ട്രെയിനിംഗ് സംഘടിപ്പിക്കുന്നു.ദൈനംദിന ഗാർഹിക വ്യവസായിക ആവശ്യങ്ങൾക്ക് വിദഗ്ദ്ധരായവരുടെ സേവനം  ഇടനിലക്കാർ ഇല്ലാതെ ലഭ്യമാക്കുന്ന മൊബൈൽ ആപ്ലിക്കേഷൻ സംവിധാനമാണ് സ്‌കിൽ രജിസ്ട്രി ആപ്പ്. രോഗീപരിചരണം, ചൈൽഡ് കെയർ, ഗാർഹിക ജൊലികൾ, എ സി, ഫ്രിഡ്ജ്, വാഷിംഗ് മെഷീൻ, ടി വി, കമ്പ്യൂട്ടർ എന്നിവയുടെ റിപ്പയറിംഗ് സർവ്വീസ്, കാർപെന്ററി, പ്ലംബർ, ഇലക്ട്രീഷ്യൻ, പെയിന്റർ, ഡ്രൈവർ, ഗാർഡനർ തുടങ്ങിയ സേവനങ്ങൾ  സ്‌കിൽ രജിസ്ട്രിയിലൂടെ ലഭ്യമാകുന്നു. മേൽപ്പറഞ്ഞ മേഖലകളിൽ പ്രഗൽഭരായവർക്ക് ഇടനിലക്കാർ ഇല്ലാതെ തന്നെ സേവനങ്ങൾ പൊതുജനങ്ങളിലേയ്ക്ക് വിരൽതുമ്പിൽ ലഭ്യമാക്കാം. ഇത് സംബന്ധിക്കുന്ന ട്രെയിനിംഗ് ഫെബ്രുവരി 15 നാണ് നടക്കുക.താത്പര്യമുള്ളവർ 10.30നു ആൻഡ്രോയ്ഡ് സ്മാർട്ട്‌ഫോൺ സഹിതം ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ എത്തണം.
 

date