Skip to main content

ബ്ലോക്ക്തല ബാങ്കിംഗ് കമ്മറ്റികള്‍ നടത്തുന്നു

 

ആലപ്പുഴ: ലീഡ് ബാങ്ക്  എസ്.ബി.ഐ.യുടെ നേതൃത്വത്തില്‍ ജില്ലയിലുടനീളം ബ്ലോക്ക്തല ബാങ്കിംഗ് കമ്മറ്റികള്‍ സംഘടിപ്പിക്കുന്നു. 2019-20 വാര്‍ഷത്തെ മൂന്നാം ഘട്ട നേട്ടങ്ങള്‍ യോഗത്തില്‍ അവലോകനം ചെയ്യും. ഫെബ്രുവരി 13ന് രാവിലെ 11നു  (ചമ്പക്കുളം ബ്ലോക്ക്) എടത്വ ബ്രാഞ്ചിന്റെ യോഗം ചമ്പക്കുളം ബ്ലോക്ക് ഓഫീസിലും ഉച്ചക്ക് 2.30ന് (വെളിയനാട് ബ്ലോക്ക്) മങ്കൊമ്പ് ബ്രാഞ്ചിന്റെ യോഗം വെളിയനാട് ബ്ലോക്ക് ഓഫീസിലും നടക്കും. 25ന് രാവിലെ 11നു  (ഭരണിക്കാവ് ബ്ലോക്ക്) ചാരുമ്മൂട് ബ്രാഞ്ചിന്റെ യോഗം ഭരണിക്കാവ് ബ്ലോക്ക് ഓഫീസിലും ഉച്ചക്ക് 2.30ന് (മുതുകുളം ബ്ലോക്ക്) കായംകുളം ടൗണ്‍ ബ്രാഞ്ചിന്റെ യോഗം കൃഷ്ണപുരം കൃഷി വിജ്ഞാന്‍ കേന്ദ്രത്തിലും നടക്കും. 26ന് രാവിലെ 11നു  (മാവേലിക്കര ബ്ലോക്ക്) മാവേലിക്കര ബ്രാഞ്ചിന്റെ യോഗം എസ്.ബി.ഐ. മാവേലിക്കര ടൗണ്‍ ബ്രാഞ്ചിലും ഉച്ചക്ക് 2.30ന് (ചെങ്ങന്നൂര്‍ ബ്ലോക്ക്) ചെങ്ങന്നൂര്‍ ബ്രാഞ്ചിന്റെ യോഗം ചെങ്ങന്നൂര്‍ ബ്ലോക്ക് ഓഫീസിലും നടക്കും. 27ന് രാവിലെ 11നു (അമ്പലപ്പുഴ ബ്ലോക്ക്) അമ്പലപ്പുഴ ബ്രാഞ്ചിന്റെ യോഗം അമ്പലപ്പുഴ ബ്ലോക്ക് ഓഫീസിലും ഉച്ചക്ക് 2.30ന് (ഹരിപ്പാട് ബ്ലോക്ക്) ഹരിപ്പാട് ബ്രാഞ്ചിന്റെ യോഗം ഹരിപ്പാട് ബ്ലോക്ക് ഓഫീസിലും നടക്കുമെന്ന് ലീഡ് ബാങ്ക് ജില്ല മാനേജര്‍ അറിയിച്ചു.

 

date