Skip to main content

കര്‍ഷക സംഗമവും ജൈവ കാര്‍ഷിക മേളയും ഇന്ന്

ആലപ്പുഴ: തൈക്കാട്ടുശേരി ബ്ലോക്ക് പഞ്ചായത്തിലെ കര്‍ഷക കൂട്ടായ്മയായ ആത്മയുടെ നേതൃത്വത്തിലുള്ള കര്‍ഷക സംഗമവും, ജീവനിയുടേയും, ജൈവ കാര്‍ഷിക മേളയുടേയും ഉദ്ഘാടനവും ഇന്ന് (13/02/2019) രാവിലെ 9ന് പാണാവള്ളി കമ്യൂണിറ്റി ഹാളില്‍ നടക്കും. കര്‍ഷക സംഗമം എ.എം ആരിഫ് എം.പിയും കാര്‍ഷിക മേള അഡ്വ.ഷാനിമോള്‍ ഉസ്മാന്‍ എംഎല്‍എയും ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ശെല്‍വരാജ് അധ്യക്ഷത വഹിക്കും. ആത്മ ഡയറക്ടര്‍ എം.എല്‍ ലക്ഷ്മി, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ലത ജി. പണിക്കര്‍, റിട്ട. കൃഷി അസി.ഡയറക്ടര്‍ വേണുഗോപാല്‍ എന്നിവര്‍ ക്ലാസെടുക്കും.

 

date