Skip to main content

ഭാരതീയ ചികിത്സ വകുപ്പിൽ മെഡിക്കൽ ഓഫീസർ നിയമനം

ആലപ്പുഴ: ഭാരതീയ ചികിത്സ വകുപ്പിൽ നാഷണൽ ആയുഷ് മിഷന്റെ കീഴിൽ ജില്ലയിൽ മെഡിക്കൽ ഓഫീസർ (ശല്യതന്ത്ര) തസ്തികയിൽ നിലവിലുള്ള ഒഴിവിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് ഉദ്യോഗാർത്ഥികൾക്ക് അഭിമുഖം നടത്തുന്നു.വിദ്യാഭ്യാസ യോഗ്യത: അംഗീകൃത ബി.എ.എം.എസ്. ബിരുദം, ശല്യതന്ത്രത്തിൽ പോസ്റ്റ് ഗ്രാജുവേറ്റ് ബിരുദം,റ്റി.സി.എം.സി. രജിസ്‌ട്രേഷൻ. പ്രായപരിധി : 40 വയസ്സ്. ഉദ്യോഗാർത്ഥികൾ പേര്, വയസ്, ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, മേൽവിലാസം, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, ആധാർ കാർഡ് എന്നിവയുടെ ഒറിജിനലും ഓരോ പകർപ്പും പാസ്‌പോർട്ട് വലിപ്പത്തിലുള്ള ഫോട്ടോയും സഹിതം ടൗൺ സ്‌ക്വയറിന് സമീപമുള്ള ഭാരതീയ ചികിത്സ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസിൽ ഫെബ്രുവരി 18 രാവിലെ 10നു കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.ഫോൺ:0477-2252965.

date