Skip to main content

വനിതാ സ്വയം സംരംഭക വായ്പാമേള ഇന്ന് (13)

വനിതാ വികസന കോര്‍പ്പറേഷന്‍ വനിതകള്‍ക്കായി നടത്തുന്ന വനിതാ സ്വയം സംരംഭക ജില്ലാതല വായ്പാമേള ഇന്ന് (13) രാവിലെ 10 ന് പ്രമാടം രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ കെ.യു ജനീഷ് കുമാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും.വനിതാ വികസന കോര്‍പ്പറേഷന്‍ ഡയറക്ടര്‍  കമലാ സദാനന്ദന്‍ മുഖ്യ പ്രഭാഷണവും അപേക്ഷാ ഫോം വിതരണോദ്ഘാടനവും നിര്‍വഹിക്കും.കേരളത്തിലെ പരമാവധി സ്ത്രീകളില്‍ വിവിധ വായ്പാ പദ്ധതികളേക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും സ്ഥാപനത്തിന്റെ സഹായം ജില്ലയിലുള്ള വനിതാ സംരംഭകര്‍ക്ക് എത്തിക്കുന്നതിന്റെയും ഭാഗമായാണ് വായ്പാമേള സംഘടിപ്പിക്കുന്നത്. കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  കോന്നിയൂര്‍ പി.കെ അധ്യക്ഷത വഹിക്കും

date