കരകവിയാത്ത കിള്ളിയാര്‍: ബൃഹത്തായ ശുചീകരണ യജ്ഞം ഇന്ന്
നെടുമങ്ങാട് കിള്ളിയാര്‍ മിഷന്റെ ഭാഗമായി കിള്ളിയാറിന്റെ ഉത്ഭവസ്ഥാനമായ കരിഞ്ചാത്തി മൂല മുതല്‍ വഴയില പാലം വരെ 22 കിലോ മീറ്റര്‍ ശുചീകരിക്കുന്ന പരിപാടി ഇന്ന്(ഫെബ്രു.14) നടക്കും. കിള്ളിയാറിന്റെ 31 കൈത്തോടുകളും ശുചീകരിക്കും. 30,000ലധികം പേര് പങ്കെടുക്കുമെന്നാണ് കണക്കാക്കുന്നത്. ഇന്ന് രാവിലെ എട്ടിന് വിവിധ ഭാഗങ്ങളില്‍ നടക്കുന്ന ഉദ്ഘാടനത്തില്‍ മന്ത്രിമാരുള്‍പ്പെടെ പ്രമുഖര്‍ പങ്കെടുക്കും. പനവൂര്‍ പഞ്ചായത്തിലെ കരിഞ്ചാത്തി മൂലയില്‍ ജലവിഭവ മന്ത്രി കൃഷ്ണന്‍കുട്ടി, നെടുമങ്ങാട് കല്ലംപാറയില്‍ ധനമന്ത്രി ഡോ.ടിഎം.തോമസ് ഐസക്ക്, കരകുളം പഞ്ചായത്തിലെ വഴയിലയില്‍ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്, ആനാട് പഞ്ചായത്തിലെ മൂഴിയില്‍ കൃഷി മന്ത്രി വി.എസ്.സുനില്‍ കുമാര്‍, അരുവിക്കര പഞ്ചായത്തിലെ അഴിക്കോട് വനം മന്ത്രി അഡ്വ.കെ.രാജു, കരകുളം കുട്ടപ്പാറയില്‍ ഡി.ജി.പി ലോക്നാഥ് ബഹ്റ, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, പൊതുജനങ്ങള്‍ എന്നിവര്‍ പങ്കെടുക്കും.
(പി.ആര്.പി. 124/2020)
- Log in to post comments