Skip to main content

മൂക്കന്നൂര്‍ ഗ്രാമപഞ്ചായത്ത് വികസന സെമിനാര്‍ വാര്‍ഷിക പദ്ധതിക്ക് അംഗീകാരം നല്‍കി

അങ്കമാലി: മൂക്കന്നൂര്‍ ഗ്രാമപഞ്ചായത്തിന്റെ 2020 - 21 വാര്‍ഷിക പദ്ധതിക്ക് വികസന സെമിനാര്‍ അംഗീകാരം നല്‍കി. ഉല്‍പ്പാദന മേഖലയില്‍ ഒമ്പതും സേവന മേഖലയില്‍ മുപ്പത്തിമൂന്നും പശ്ചാത്തമേഖലയില്‍ എട്ടും പട്ടികജാതി പ്രത്യേക ഘടക പദ്ധതിയില്‍ എട്ടും പട്ടികവര്‍ഗ്ഗ ഉപപദ്ധതിയില്‍ രണ്ടും ഉള്‍പ്പെടെ അറുപത് പ്രോജക്ടുകള്‍ക്കാണ് വികസന സെമിനാര്‍ അംരീകാരം നല്‍കിയത്.

  കെ.പി.ഹോര്‍മ്മിസ് മെമ്മോറിയല്‍ ഹാളില്‍ നടന്ന സെമിനാര്‍ പ്രസിഡന്റ് ജയ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ബിജു പാലാട്ടി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ടി.എം. വര്‍ഗ്ഗീസ്, സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ കെ.വി.ബിബീഷ്, ലീലാമ്മ പോള്‍, ജിഷ ജോജി,  എന്നിവര്‍ പ്രസംഗിച്ചു.

date