Skip to main content

അറിയിപ്പുകള്‍ - 1

ഭിന്നശേഷിയുളള കുട്ടികള്‍ക്ക് വ്യക്തിത്വ വികസനത്തിന്റെ പ്രാധാന്യം; ഓണ്‍ലൈന്‍ സെമിനാര്‍ 15-ന്

കൊച്ചി: നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിംഗും വനിതാശിശുവികസന വകുപ്പുമായി സഹകരിച്ച്  ഫെബ്രുവരി 15-ന്  രാവിലെ 10.30 മുതല്‍ 1 മണിവരെ” ഭിന്നശേഷിയുളള കുട്ടികള്‍ക്ക് വ്യക്തിത്വ വികസനത്തിന്റെ പ്രാധാന്യം” എന്ന വിഷയത്തെ ആസ്പദമാക്കി ഒരു ഓണ്‍ലൈന്‍ സെമിനാര്‍ സംഘടിപ്പിച്ചിട്ടുണ്ട്. സെമിനാറില്‍ പങ്കെടുക്കുന്നവര്‍ക്ക് ഓണ്‍ലൈനിലൂടെ വിദഗ്ദ്ധരുമായി സംശയ നിവാരണത്തിനുളള അവസരവും തയ്യാറാക്കിയിട്ടുണ്ട്.  താല്‍പര്യമുളളവര്‍ കാക്കനാട് സിവില്‍ സ്റ്റേഷനിലെ താഴത്തെ നിലയിലെ ് ജില്ലാ ട്രഷറിയ്ക്ക് സമീപം പ്രവര്‍ത്തിക്കുന്ന വനിതാ ശിശുവികസന വകുപ്പിന്റെ മിനി കോണ്‍ഫറന്‍സ് ഹാളില്‍  ഫെബ്രുവരി 15-ന് രാവിലെ 10.30 ന് എത്തിചേരണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 9744318290

എംപ്ലോയബിലിറ്റി സെന്ററില്‍ അഭിമുഖം 19-ന്
കൊച്ചി: എറണാകുളം  ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററില്‍ ടെലി മാര്‍ക്കറ്റിംഗ് എക്‌സിക്യുട്ടീവ്, റിലേഷന്‍ഷിപ്പ് മാനേജര്‍, റിലേഷന്‍ഷിപ്പ് എക്‌സിക്യുട്ടീവ്, പി.ആര്‍.ഇ/എഫ്.എസ്.ഇ, വി.ആര്‍.ഐ, പ്രൊജക്ട് മാനേജര്‍, സെയില്‍സ്  എക്‌സിക്യുട്ടീവ്, സെയില്‍സ് കോര്‍ഡിനേറ്റര്‍, ഫീല്‍ഡ് സ്റ്റാഫ്, മാനേജ്‌മെന്റ് സ്റ്റാഫ്, അസിസ്റ്റന്റ് മാനേജര്‍ തുടങ്ങിയ ഒഴിവുകളിലേക്ക് ഫെബ്രുവരി 19-ന് അഭിമുഖം നടത്തുന്നു.
യോഗ്യത:എസ്.എസ്.എല്‍.സി, പ്ലസ്ടു, ബിരുദം, ഐ.ടി.ഐ, ഡിപ്ലോമ
ഐ.ടി.ഐ, ഡിപ്ലോമ (ഇലക്ട്രോണിക്‌സ് & കമ്മ്യൂണിക്കേഷന്‍സ്/          ഇലക്ട്രോണിസ്, സിവില്‍), ബി.ടെക്ക്(സിവില്‍)പ്രായം :18-35. താല്‍പര്യമുള്ളവര്‍ ബയോഡാറ്റായും തിരിച്ചറിയല്‍ കാര്‍ഡിവന്റെ് കോപ്പിയും സഹിതം ഫെബ്രുവരി 19-ന് രാവിലെ 10-ന് കാക്കനാട് സിവില്‍ സ്‌റ്റേഷനിലുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ നേരിട്ട് ഹാജരാകണം.കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2422452 / 2427494.

ഓഫീസ് ഓട്ടോമേഷന്‍ പരിശീലനം

 കൊച്ചി: വ്യവസായ  വാണിജ്യ വകുപ്പിന്റെ  കീഴിലുള്ള കേരള ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്പ്‌മെന്റ്(കീഡ്) എം.എസ്.എം.ഇ മന്ത്രാലയത്തിന്റെ ധനസഹായത്തോടെ സൗജന്യ നിരക്കില്‍ 18 വയസിന് മുകളിലുള്ളവര്‍ക്ക്  ആറ് ആഴ്ച നീണ്ടുനിക്കുന്ന ഓഫീസ് ഓട്ടോമേഷനില്‍ സംരംഭകത്വ നൈപുണ്ണ്യ വികസന പരിശീലന പരിപാടി എറണാകുളം ജില്ലയില്‍ കത്രികടവ് സ്ഥിതി ചെയ്യുന്ന കെല്‍ട്രോണില്‍ വെച്ച് 30 പരിശീലനാര്‍ത്ഥികള്‍ക്ക് ഫെബ്രുവരി 18  മുതല്‍ മാര്‍ച്ച് 28 വരെ സംഘടിപ്പിക്കുന്നു.
 പൂരിപ്പിച്ച അപ്ലിക്കേഷന്‍ ഫോം കേരള ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്പ്‌മെന്റ് ഓഫീസില്‍ സ്വീകരിക്കും. പൂരിപ്പിച്ച അപ്ലിക്കേഷന്‍ ഫോം സ്വീകരിക്കുന്ന അവസാന തിയതി ഫെബ്രുവരി 16.  രജിസ്‌ട്രേഷന്‍ ഫീസ് 100 രൂപ. അപ്ലിക്കേഷന്‍ ഫോം www.kied.info വെബ്‌സൈറ്റില്‍ ലഭ്യമാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍:04842550322, 2532890, 9605542061.

ജില്ലാ വികസന സമിതി യോഗം

കൊച്ചി: ജില്ലാ വികസന സമിതി യോഗം ഫെബ്രുവരി 29-ന് രാവിലെ 11-ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.
ടെന്‍ഡര്‍ ക്ഷണിച്ചു

കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയിലെ ഒ.പി ബ്ലോക്ക,് പുതിയ ബ്ലോക്ക് (കൊബാള്‍ട്ട് റൂം ഉള്‍പ്പെടെ) ലിനാക്ക് ബ്ലോക്ക് എന്നിവയുടെ ക്ലീനിംഗ് ജോലികള്‍ ഏറ്റെടുത്ത് നടത്തുന്നതിന് തയാറുളള കരാറുകാരില്‍ നിന്നും ടെന്‍ഡറുകള്‍ ക്ഷണിച്ചു. ടെന്‍ഡര്‍ ഫോം സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 25 വൈകിട്ട് നാലു വരെ. കൂടുതല്‍ വിവരങ്ങള്‍ ഓഫീസില്‍ നിന്ന് പ്രവൃത്തി സമയങ്ങളില്‍ നേരിട്ട്  അറിയാം.

ഫീല്‍ഡ് ക്യാമ്പ് മൂവാറ്റുപുഴ മുനിസിപ്പല്‍ ഹാളില്‍  20 ന്

കൊച്ചി: പ്രവാസി പുനരധിവാസ പദ്ധതിയിന്‍ (NDPREM) കീഴില്‍ മടങ്ങിയെത്തിയ പ്രവാസികള്‍ക്ക് നോര്‍ക്ക റൂട്ട്‌സിന്റെ നേത്യത്വത്തില്‍ യുകോ ബാങ്ക,് സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡെവലപ്പ്‌മെന്റ് എന്നിവരുടെ സഹകരണത്തോടെ ഫെബ്രുവരി 20 ന് രാവിലെ 10 -ന്  ജില്ലയിലെ മൂവാറ്റുപുഴ മുനിസിപ്പല്‍ ഹാളില്‍ വായ്പാ യോഗ്യത നിര്‍ണ്ണയ ക്യാമ്പ് സംഘടിപ്പിക്കും.  ചുരുങ്ങിയത്  രണ്ടു വര്‍ഷക്കാലമെങ്കിലും വിദേശത്ത് ജോലി ചെയ്ത് സ്ഥിരമായി  മടങ്ങിയെത്തിയ പ്രവാസികള്‍ക്ക് തുടങ്ങാവുന്ന സംരംഭങ്ങളെ പ്രസ്തുത പരിപാടിയില്‍ പരിചയപ്പെടുത്തും. അര്‍ഹരായ സംരംഭകര്‍ക്ക് തല്‍സമയം വായ്പ നിബന്ധനകളോടെ അനുവദിക്കുകയും അഭിരുചിയുള്ളവര്‍ക്ക് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്യും. ഇതിനായി സര്‍ക്കാര്‍ മാനേജ്‌മെന്റ് പരിശീലന സ്ഥാപനമായ സി. എം. ഡി യുടെ  സേവനവും ലഭ്യമാക്കും.
സംരംഭകര്‍ക്ക് മൂലധന, പലിശ സബ്‌സിഡികള്‍ ലഭ്യമാക്കുന്ന പദ്ധതിയില്‍  സംരംഭകരാകാന്‍ താല്പര്യമുളളവര്‍ നോര്‍ക്ക റൂട്ട്‌സിന്റെ വെബ് സൈറ്റായ www.norkaroots.org ല്‍ NDPREM ഫീല്‍ഡില്‍ ആവശ്യരേഖകളായ പാസ്‌പോര്‍ട്ട്, പദ്ധതി വിവരണം, അപേക്ഷകന്റെ ഫോട്ടോ എന്നിവ അപ്പ്‌ലോഡ് ചെയ്ത് മുന്‍കൂര്‍ പേര് രജിസ്റ്റര്‍ ചെയ്യണം.  തുടങ്ങാന്‍ ഉദ്ദേശിക്കുന്ന പദ്ധതിയുടെ അടങ്കല്‍ തുക ഉള്‍പ്പെടെയുള്ള ലഘു വിവരണവും,  2 വര്‍ഷം വിദേശവാസം തെളിയിക്കുന്ന പാസ്‌പോര്‍ട്ട്, റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്് എന്നിവയുടെ അസലും, പകര്‍പ്പും, 3 പാസ്‌പോര്‍ട്ട് സൈസ്സ് ഫോട്ടോയും ക്യാമ്പ് ദിവസം കൊണ്ടുവരണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് സി.എം.ഡി സഹായ കേന്ദ്രം (0471-2329738) നമ്പരിലും, നോര്‍ക്ക റൂട്ട്‌സിന്റെ ടോള്‍ഫ്രീ നമ്പരായ 1800 425 3939 (ഇന്ത്യയില്‍ നിന്നും), 00918802012345 (വിദേശത്തു നിന്നും) (മിസ്ഡ് കോള്‍ സേവനം), 0471-2770581 നമ്പരിലും ബന്ധപ്പെടണമെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.  

 

--

date