റീബൂട്ട് കേരള ഹാക്കത്തോണ്‍ മത്സരങ്ങള്‍ 21 മുതല്‍
റീബൂട്ട് കേരള ഹാക്കത്തോണ്‍ 2020 ന്റെ ഭാഗമായി ഗതാഗത മന്ത്രാലയവുമായി ബന്ധപ്പെട്ട മത്സരങ്ങള്‍ ഫെബ്രുവരി 21 മുതല്‍ 23 വരെ കോഴിക്കോട് നടക്കും. വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും സ്വകാര്യ, പൊതുമേഖലാ സ്ഥാപനങ്ങളുടെയും ദൈനംദിന പ്രശ്നങ്ങള്‍ക്ക് സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളില്‍ നിന്നും പരിഹാരം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പും അസാപ്പും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ആഭ്യന്തരം, വിദ്യാഭ്യാസം, കൃഷി, ഊര്‍ജ്ജം തുടങ്ങി വിവിധ മന്ത്രാലയങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഉള്‍പ്പെടുത്തി 10 ജില്ലകളിലായി മത്സരങ്ങള്‍ നടന്നുവരികയാണ്. തുടര്‍ച്ചയായി 36 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ഹാക്കത്തോണ്‍ മത്സരങ്ങളില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ടീമുകള്‍ക്ക് മാര്‍ച്ചില്‍ നടക്കുന്ന ഗ്രാന്‍ഡ് ഫിനാലെയില്‍ മത്സരിക്കാം. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാര്‍ക്ക് യഥാക്രമം 50,000, 30,000, 20,000 രൂപ വീതം നല്‍കുന്നതുള്‍പ്പെടെ പത്ത് ലക്ഷം രൂപയുടെ സമ്മാനങ്ങളാണ് വിജയികള്‍ക്ക് ലഭിക്കുക.
- Log in to post comments