Skip to main content

തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആന്റ് ടെക്‌നോളജി തിരുവനന്തപുരം കേന്ദ്രത്തിൽ ആരംഭിക്കുന്ന വിവിധ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. ഡി.ഇ.ആന്റ് ഒ.എ(ഇംഗ്ലീഷ് & മലയാളം) (ഡേറ്റ എൻട്രി ആന്റ് ഓഫീസ് ഓട്ടോമേഷൻ), റ്റാലി വിത്ത് ജി.എസ്.റ്റി (കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിങ്ങ് യൂസിങ്ങ് റ്റാലി), ഐ.ഡി.സി.എച്ച്.എം.എൻ (ഇന്റഗ്രേറ്റഡ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ഹാർഡ്‌വെയർ ആന്റ് നെറ്റ് വർക്കിങ്ങ് മെയിന്റനൻസ്) എന്നിവയാണ് കോഴ്‌സുകൾ. എസ്.എസ്.എൽ.സി, പ്ലസ് ടു (കോമേഴ്‌സ്) എന്നിവയാണ് യോഗ്യത. കൂടിയ യോഗ്യതയുളളവർക്കും ചേരാം. വിശദവിവരങ്ങൾക്ക്: www.lbscentre.kerala.gov.in. ഫോൺ: 0471-2560333, 8547141406.
പി.എൻ.എക്സ്.629/2020

date