Skip to main content

നീര്‍ത്തട പദ്ധതി: യോഗം ഇന്ന്

മണ്ണ് പര്യവേക്ഷണ- മണ്ണ് സംരക്ഷണ വകുപ്പ്  കാഞ്ഞിരപ്പള്ളി ബ്ലോക്കില്‍ നടപ്പാക്കുന്ന ചെറുമല-പാലയ്ക്കത്തടം നീര്‍ത്തടപദ്ധതിയുടെ ഗുണഭോക്തൃകമ്മറ്റി രൂപീകരണവും പരിശീലനവും ഇന്ന് (ഫെബ്രുവരി 14)   നടക്കും. ഇടക്കുന്നം ഹിദായത്തുല്‍ ഇസ്ലാം മദ്രസാ ഹാളില്‍ ഉച്ചയ്ക്ക് രണ്ടിന് പി.സി ജോര്‍ജ്ജ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും.

പാറത്തോട് പഞ്ചായത്ത് പ്രസിഡന്റ് ബിനു സജീവ് അധ്യക്ഷത വഹിക്കും. ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍ വി.ടി പത്മകുമാര്‍ പദ്ധതി വിശദീകരിക്കും. മുണ്ടക്കയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. രാജു മുഖ്യപ്രഭാഷണം നടത്തും.

കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോഫി ജോസഫ്, ജില്ലാ പഞ്ചായത്തംഗം കെ. രാജേഷ്, മണ്ണ് സംരക്ഷണ ഓഫീസര്‍ പി.ബി നീരജ്, ഓവര്‍സീയര്‍ വി.എം.മിനി തുടങ്ങിയവര്‍ സംസാരിക്കും. കര്‍ഷകര്‍ക്കുളള പരിശീലന ക്ലാസ് രാവിലെ 11 ന്  ആരംഭിക്കും

date