Skip to main content

ബാലവേലയ്ക്ക്  ഉപയോഗിച്ച കുട്ടിയെ  രക്ഷിച്ചു

  ശരണ ബാല്യം പദ്ധതിയുടെ ഭാഗമായി ആന്റി ചൈല്‍ഡ് ലേബര്‍ ജില്ലാ ടാസ്‌ക് ഫോഴ്‌സിന്റെ നേതൃത്വത്തില്‍ നടത്തിയ ബാലവേല വിരുദ്ധ പരിശോധനയില്‍ അപകടകരമായ തൊഴിലില്‍ ഏര്‍പ്പെട്ട കുട്ടിയെ രക്ഷിച്ചു . വിദ്യാനഗറിലെ വിസ്ഡം ജുവല്‍സ് സ്വര്‍ണാഭരണ നിര്‍മ്മാണ ശാലയില്‍ നിന്നുമാണ് കുട്ടിയെ രക്ഷിച്ചത്. കുട്ടിയെ കാസര്‍കോട് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മുമ്പാകെ ഹാജരാക്കി. കാസര്‍കോട്് അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ എം ജയകൃഷ്ണയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ശരണ ബാല്യം ചൈല്‍ഡ് റസ്‌ക്യു ഓഫീസര്‍  ബി അശ്വിന്‍ , ചൈല്‍ഡ് ലൈന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ അനീഷ് ജോസ്, ജില്ലാ ശിശുസംരക്ഷണ യൂണിറ്റിലെ ഔട്ട് റീച്ച് വര്‍ക്കര്‍  പി  സുനിത , വിദ്യാനഗര്‍ പോലീസ് സ്റ്റേഷനിലെ എസ്.സി.പി.ഒ പ്രമോദ് കുമാര്‍ എ.കെ എന്നിവര്‍ പങ്കെടുത്തു.ബാലവേല ശ്രദ്ധയില്‍പ്പെട്ടാല്‍ അറിയിക്കാം - 04994 256990(ജില്ലാ ശിശുസംരക്ഷണ യൂണിറ്റ്),04994 256950(ജില്ലാ ലേബര്‍ ഓഫീസ്) 1098 (ചൈല്‍ഡ് ലൈന്‍)

date