Skip to main content

സംസ്ഥാന പിന്നാക്ക വികസന കോര്‍പ്പറേഷന്റെ രജതജൂബിലി ആഘോഷം 'സെലക്ഷന്‍ ഓഫ് ജീനിയസ് ഓഫ് പാലക്കാട്'  ഗ്രാന്‍ഡ് മാസ്റ്റര്‍ ജി.എസ്. പ്രദീപ് നയിക്കുന്ന ക്വിസ് മല്‍സരം 27 ന്

 

സംസ്ഥാന പിന്നാക്ക  വികസന കോര്‍പ്പറേഷന്റെ രജത ജൂബിലിയാഘോഷത്തോടനുബന്ധിച്ച് 'സെലക്ഷന്‍ ഓഫ് ജീനിയസ് ഓഫ് പാലക്കാട്' എന്ന പേരില്‍ ക്വിസ്  മല്‍സരം സംഘടിപ്പിക്കുന്നു. ഗ്രാന്‍ഡ് മാസ്റ്റര്‍ ജി.എസ്. പ്രദീപ് നയിക്കുന്ന ക്വിസ് മല്‍സരത്തില്‍ പ്രായഭേദമെന്യ എല്ലാവര്‍ക്കും പങ്കെടുക്കാം. ഫെബ്രുവരി 27 ന് ഉച്ചയ്ക്ക് രണ്ടിന് പാലക്കാട് കോട്ടമൈതാനത്താണ് മത്സരം അരംഭിക്കുക. താല്പര്യമുള്ള ആര്‍ക്കും സ്‌പോട്ട് രജിസ്‌ട്രേഷന്‍ നടത്തി ക്വിസ് മല്‍സരത്തില്‍ പങ്കെടുക്കാം. ആദ്യ തിരഞ്ഞെടുക്കപ്പെടുന്ന ആറു പേരായിരിക്കും ഫൈനല്‍ മല്‍സരങ്ങളില്‍  പങ്കെടുക്കുക.  ഫോണ്‍ - 9496611686

date