Skip to main content

സാമ്പത്തിക സെന്‍സസ്: പൊതുജനങ്ങള്‍ സഹകരിക്കണമെന്ന് ആവശ്യം

 

നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഏഴാമത് സാമ്പത്തിക സെന്‍സസിന്റെ ഭാഗമായി കോഴിക്കാട് റീജ്യനല്‍ ഡയറക്ടര്‍ എഫ്. മുഹമ്മദ് യാസില്‍ കണ്ണാടി, കുലുക്കല്ലൂര്‍, കുത്തന്നൂര്‍ എന്നിവിടങ്ങളിലെ തിരഞ്ഞെടുത്ത വീടുകള്‍ സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. നിശ്ചിത സമയപരിധികകം സെന്‍സസ് നടപടി പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷയുണ്ടെങ്കിലും സ്റ്റാറ്റിസ്റ്റികല്‍ ഓഫീസര്‍മാര്‍, ഫീല്‍ഡ് ഓഫീസര്‍മാര്‍, ഫീല്‍ഡ് ഇന്‍വെസ്റ്റിഗേറ്റര്‍മാര്‍ എന്നിവരുമായി ചിലര്‍ വിവരങ്ങള്‍ പങ്കുവെയ്ക്കാന്‍ മടിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ യാതൊരുവിധ ആശങ്കയും കൂടാതെ സെന്‍സസ് നടപടികളുമായി പൊതുജനങ്ങള്‍ സഹകരിക്കണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു. വരുംദിവസങ്ങളില്‍ ജില്ലയിലെ തിരഞ്ഞെടുത്ത വീടുകളില്‍ അധികൃതര്‍ സന്ദര്‍ശനം നടത്തി സെന്‍സസ് പ്രക്രിയ പൂര്‍ത്തിയാക്കുന്നതാണ്. പാലക്കാട് സബ് റീജ്യനല്‍ ഓഫീസ് സീനിയര്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസര്‍ സി.ജി സുരേഷ്ബാബു ഫീല്‍ഡ് വിസിറ്റിന് നേതൃത്വം നല്‍കി.

date