Skip to main content

സൂര്യഘാതം: തൊഴില്‍സമയം പുനക്രമീകരിച്ചു

 

 

ജില്ലയില്‍ പകല്‍ താപനില ക്രമാതീതമായി ഉയരുന്നതിനാല്‍ വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് സൂര്യാഘാതം ഏല്‍ക്കുന്നതിനുള്ള സാധ്യത മുന്‍നിര്‍ത്തി നിര്‍മാണമേഖലയിലുള്‍പ്പെടെ സംസ്ഥാനത്ത് തൊഴിലാളികളുടെ തൊഴില്‍ സമയം ഏപ്രില്‍ 30 വരെ പുന:ക്രമീകരിച്ചതായി ലേബര്‍ കമ്മീഷണര്‍ ഉത്തരവിട്ടു. പകല്‍ ഷിഫ്റ്റില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഉച്ചയ്ക്ക് 12 മുതല്‍ വൈകീട്ട് മൂന്നുവരെ വിശ്രമ വേളയാണ്. ഇവരുടെ ജോലി സമയം രാവിലെ ഏഴ് മുതല്‍ വൈകീട്ട് ഏഴ് വരെ എട്ട് മണിക്കൂറായി നിജപ്പെടുത്തി. രാവിലെയും ഉച്ചയ്ക്കുശേഷവുമുള്ള മറ്റു ഷിഫ്റ്റുകളിലെ ജോലി സമയം ഉച്ചയ്ക്കു 12 ന് അവസാനിക്കുന്ന പ്രകാരവും വൈകീട്ട് മൂന്നിന് തുടങ്ങുന്ന വിധവും പുന:ക്രമീകരിച്ചിട്ടുണ്ട്. ഉത്തരവ് പാലിക്കാത്ത തൊഴിലുടമകള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ (എന്‍ഫോഴ്‌സ്‌മെന്റ്) അറിയിച്ചു.

date