Skip to main content

തൊഴില്‍മേള 15 ന്

 

പാലക്കാട് ജില്ലാ എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിലെ ഒഴിവുകള്‍ നികത്തുന്നതിന് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ ഫെബ്രുവരി 15 ന് രാവിലെ 10 ന് തൊഴില്‍മേള നടത്തുന്നു. ഓഫീസ് അസിസ്റ്റന്റ് (ബി.കോം വിത്ത് ടാലി ഇആര്‍പി9), ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം. ഫ്ളോര്‍ സൂപ്പര്‍വൈസര്‍ (ഐ.റ്റി.ഐ.) അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയം. എം.ഐ.ജി. വെല്‍ഡര്‍ (ഐ.റ്റി.ഐ. വെല്‍ഡിങ്) രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൗഡര്‍ കോട്ടര്‍ (പ്ലസ്ടു), ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം. മെഷീന്‍ ഓപ്പറേറ്റേഴ്സ് (ഐ.റ്റി.ഐ.) ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം. മെക്കാനിക്കല്‍ ഹെല്‍പ്പര്‍ (ഐ.റ്റി.ഐ.), ട്രെയിനി (ഐ.റ്റി.ഐ.), സെയില്‍സ് & മാര്‍ക്കറ്റിംഗ് (പ്ലസ്ടുവോ മുകളിലോ), മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവ് (പ്ലസ്ടു) തസ്തികകളിലേക്ക് അഭിമുഖം നടത്തും. എംപ്ലോയബിലിറ്റി സെന്റര്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമാണ് മേളയില്‍ പ്രവേശനം. പ്രായപരിധീ 18 മുതല്‍ 40 വരെ. ഫെബ്രുവരി 14 വരെ എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്യാം. രജിസ്റ്റര്‍ ചെയ്യുന്നതിനായി ബയോഡാറ്റയും (മൂന്ന് പകര്‍പ്പ്) ഏതെങ്കിലും തിരിച്ചറിയല്‍ രേകയുടെ പകര്‍പ്പ്, വണ്‍ടൈം രജിസ്ട്രേഷന്‍ ഫീസായ 250 രൂപയുമായി ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ എത്തണം. മുന്‍പ് രജിസ്റ്റര്‍ ചെയ്തവര്‍ രശീതി ഹാജരാക്കിയാല്‍ മതി. ഫോണ്‍ : 0491-2505435.

date