Skip to main content

കേരള അഡ്മിനിസ്‌ട്രേറ്റീവ് പരീക്ഷ: ഏകദിന സെമിനാര്‍ ഇന്ന്

 

സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ്, ഉന്നത വിദ്യാഭ്യാസവകുപ്പ്, ഐ.ടി വകുപ്പ് എന്നിവയുടെ സഹകരണത്തോടെ കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് പരീക്ഷ പരിശീലന പരിപാടിയുമായി ബന്ധപ്പെട്ട് ഏകദിന സെമിനാര്‍ ഇന്ന് (ഫെബ്രുവരി 12) രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ച് വരെ ഗവ. വിക്ടോറിയ കോളെജ്, കൊല്ലങ്കോട് ഗാന്ധിജി അക്കാദമി എന്നിവിടങ്ങളില്‍ നടക്കും. സെമിനാറില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ അന്നേദിവസം രാവിലെ 10 ന് പ്രസ്തുത കേന്ദ്രങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ അറിയിച്ചു. ഫോണ്‍ 9895183934.

date