Skip to main content

എസ്.സി.വി.റ്റി സപ്ലിമെന്ററി പരീക്ഷക്ക് അപേക്ഷിക്കാം

എസ്.സി.വി.റ്റി ട്രേഡ് ഫെബ്രുവരിയിലെ സപ്ലിമെന്ററി പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു. 2014, സെഷന്‍, രണ്ട്, മൂന്ന്, നാല് സെമസ്റ്റര്‍ 2015 പ്രവേശനം മുതല്‍ ഒന്ന്, രണ്ട്, മൂന്ന്, നാല് സെമസ്റ്റര്‍, ഒന്നാംവര്‍ഷ പരീക്ഷകള്‍ എഴുതി പരാജയപ്പെട്ട ട്രെയിനികള്‍ക്കാണ് അപേക്ഷിക്കാന്‍ അവസരം. '0230-ലേബര്‍ ആന്റ് എംപ്ലോയ്മെന്റ് - 00-800-അദര്‍ റസീപ്റ്റ്സ്-88-അദര്‍ ഐറ്റംസ്' എന്ന ശീര്‍ഷകത്തില്‍ 170 രൂപ അടച്ച അസ്സല്‍ ചെലാന്‍, അപേക്ഷ, എസ്.എസ്.എല്‍.സി പകര്‍പ്പ്, പ്രവേശന ടിക്കറ്റ്, അവസാന പരീക്ഷ എഴുതിയ ബന്ധപ്പെട്ട സെമസ്റ്റര്‍/ വാര്‍ഷിക പരീക്ഷാ മാര്‍ക്ക് ലിസ്റ്റിന്റെ പകര്‍പ്പ്, ഒരു ഫോട്ടോ എന്നിവ സഹിതം ഫെബ്രുവരി 15 ന് വൈകിട്ട് നാലിനകം ബന്ധപ്പെട്ട ഐ.ടി.ഐ പ്രിന്‍സിപ്പാള്‍മാര്‍ക്ക് അപേക്ഷ നല്‍കണം. ബന്ധപ്പെട്ട സെമസ്റ്ററുകളില്‍ അഞ്ച് അവസരങ്ങള്‍ ഉപയോഗിക്കാത്തവര്‍ക്കാണ് അപേക്ഷിക്കാന്‍ അവസരം. ഫോണ്‍: 0491-2815181.

date