Skip to main content

വിമുക്തി കായികമേള 16 ന് പറളിയില്‍

 

വിമുക്തി കായികമേള ഫെബ്രുവരി 16 ന് രാവിലെ ഏഴ് മുതല്‍ പറളി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കും. വിമുക്തി മിഷന്റെ 90 ദിന തീവ്ര ലഹരിവിരുദ്ധ ബോധവത്ക്കരണ പരിപാടിയുടെ ഭാഗമായാണ് ലഹരിക്കെതിരെ കായികമത്സരങ്ങള്‍ എന്ന ലക്ഷ്യത്തോടെ കായികമേള സംഘടിപ്പിക്കുന്നത്. പറളി എക്‌സൈസ് റേഞ്ച് പരിധിയിലുള്ള പുതുപ്പരിയാരം, അകത്തേത്തറ, മുണ്ടൂര്‍, കോങ്ങാട്, കേരളശ്ശേരി, മണ്ണൂര്‍, മങ്കര, പറളി, പിരായിരി, പഞ്ചായത്ത് പരിധിയിലുള്ള 18 മുതല്‍ 35 വയസ്സ് വരെയുള്ള വനിതകള്‍ക്കും പുരുഷന്മാര്‍ക്കും പങ്കെടുക്കാം. ഷോട്ട്പുട്ട്, ഫുട്‌ബോള്‍ പെനാല്‍റ്റി ഷൂട്ടൗട്ട് എന്നീ ഇനങ്ങളിലാണ് മത്സരം. താല്പര്യമുള്ളവര്‍ ഫെബ്രുവരി 15 നകം പറളി എക്‌സൈസ് റേഞ്ച് ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. മത്സരങ്ങളിലെ ജേതാക്കള്‍ക്ക് ജില്ലാ, സംസ്ഥാന തലത്തില്‍ പങ്കെടുക്കാനുള്ള അവസരവും ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാര്‍ക്ക് കാഷ് അവാര്‍ഡും ഉണ്ടായിരിക്കും. ഫോണ്‍ 0491 2858700. 

date