Skip to main content

സാങ്കേതിക പരിശീലന ക്ലാസ് 18 ന്

കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസന്‍സിംഗ് ബോര്‍ഡ് നടത്തിയ വയര്‍മാന്‍ പ്രായോഗിക പരീക്ഷ- 2019 വിജയിച്ചവര്‍ക്ക് പാലക്കാട് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റിന്റെ ആഭിമുഖ്യത്തില്‍ ഫെബ്രുവരി 18 ന് രാവിലെ ഒമ്പതിന് കെ.എസ്.ഇ.ബി വൈദ്യുതിഭവന്‍ സമീപത്തുള്ള ഫൈന്‍ സെന്ററില്‍ സാങ്കേതിക പരിശീലന ക്ലാസ് നടത്തും. സാങ്കേതിക പരിശീലന ക്ലാസ്സില്‍ പങ്കെടുത്ത സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചാല്‍ മാത്രമേ വയര്‍മാന്‍ പെര്‍മിറ്റ് നല്‍കുകയുള്ളൂയെന്ന് ലൈസന്‍സ് ബോര്‍ഡ് സെക്രട്ടറി ഉത്തരവിറക്കിയതിനാല്‍ വയര്‍മാന്‍ പരീക്ഷ പാസായ എല്ലാവരും പ്രസ്തുത ക്ലാസ്സില്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.

date