Skip to main content

ജില്ലാതല ജനകീയ വൈദ്യുതി അദാലത്ത് 16 ന് 

 

വൈദ്യുതി ബോര്‍ഡുമായി ബന്ധപ്പെട്ട പരാതികള്‍, നിര്‍ദ്ദേശങ്ങള്‍, അഭിപ്രായങ്ങള്‍ എന്നിവ സമാഹരിച്ച് പരിഹാരം കാണുന്നതിനായി ജില്ലാതല ജനകീയ വൈദ്യുതി അദാലത്ത് ഫെബ്രുവരി 16 ന് രാവിലെ 10 ന് സൂര്യരശ്മി കണ്‍വെന്‍ഷന്‍ സെന്ററില്‍ വൈദ്യുതി മന്ത്രി എം എം മണി ഉദ്ഘാടനം ചെയ്യും. പട്ടികജാതി -പട്ടികവര്‍ഗ- പിന്നാക്കക്ഷേമ- നിയമ- സാംസ്‌കാരിക-പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി എ.കെ ബാലന്‍ അധ്യക്ഷനാകും. ജലവിഭവ മന്ത്രി കെ കൃഷ്ണന്‍കുട്ടി, ഭരണപരിഷ്‌ക്കാര കമ്മീഷന്‍ ചെയര്‍മാന്‍ വി എസ് അച്യുതാനന്ദന്‍, ജില്ലയിലെ എം.പിമാര്‍, എം.എല്‍.എ.മാര്‍ എന്നിവര്‍ മുഖ്യാതിഥികളാവും.
 
വൈദ്യുതിയുമായി ബന്ധപ്പെട്ട എല്ലാവിധ പരാതികളും പൊതുജനങ്ങള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ എന്നിവര്‍ക്ക് അദാലത്തില്‍ നേരിട്ട്  സമര്‍പ്പിക്കാം. നിലവില്‍ 3000 പരാതികള്‍ ലഭിച്ചിട്ടുണ്ട്. ഫെബ്രുവരി അഞ്ചു വരെ ലഭിച്ച പരാതികളാണ് അദാലത്തില്‍ പരിഗണിക്കുക. പിന്നീട് ലഭിച്ച പരാതികള്‍ തുടര്‍ നടപടികള്‍ക്കായി കൈമാറും.

അദാലത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ ശാന്തകുമാരി, ജില്ലാ കലക്ടര്‍ ഡി.ബാലമുരളി, പാലക്കാട് നഗരസഭാ ചെയര്‍പേഴ്‌സണ്‍ പ്രമീളാ ശശിധരന്‍, കെ.എസ്.ഇ.ബി ഡയറക്ടര്‍ ഡോ.വി ശിവദാസന്‍, രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും.

date