Skip to main content

പാലിയേറ്റിവ് കീമോ തെറാപ്പി യൂനിറ്റ് ഉദ്ഘാടനം നാളെ

നിലമ്പൂരില്‍ തുടങ്ങുന്ന സംസ്ഥാനത്തെ ആദ്യ പാലിയേറ്റീവ് കീമോ തെറാപ്പി യൂനിറ്റ് ലോക കാന്‍സര്‍ ദിനമായ നാളെ (ഫെബ്രുവരി 4) ആരോഗ്യമന്ത്രി നാടിന് സമര്‍പ്പിക്കും. നിലമ്പൂര്‍ പീവീസ് ആര്‍ക്കേഡില്‍ രാവിലെ 11 ന് നടക്കുന്ന ചടങ്ങിലാണ് സംസ്ഥാനതല ഉദ്ഘാടനം മന്ത്രി നിര്‍വഹിക്കുക. പി.വി അന്‍വര്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. സംസ്ഥാനത്തെ എല്ലാ ജില്ലാ ആശുപത്രികളിലും പാലിയേറ്റിവ് കീമോതെറാപ്പി യൂനിറ്റ് ആരംഭിക്കുന്നത് നിരവധി കാന്‍സര്‍രോഗികള്‍ക്ക്  ആശ്വാസമാകും.
ചോക്കാട്, പാണ്ടിക്കാട്  പ്രാഥമികാരോഗ്യകേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയര്‍ത്തുന്നതിന്റെ ഉദ്ഘാടനവും ആരോഗ്യമന്ത്രി  നിര്‍വഹിക്കും. ഉച്ചക്ക് ശേഷം മൂന്നുമണിക്ക് ചോക്കാട് പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ നടക്കുന്ന ചടങ്ങില്‍ എ.പി അനില്‍കുമാര്‍ എം.എല്‍.എ അധ്യക്ഷതവഹിക്കും. നാല് മണിക്ക് പാണ്ടിക്കാട് നടക്കുന്ന ചടങ്ങില്‍ എം. ഉമ്മര്‍ എം.എല്‍.എ അധ്യക്ഷനാകും. രാവിലെ 10 മണിക്ക് ഊര്‍ങ്ങാട്ടേരി പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവും ആരോഗ്യമന്ത്രി നിര്‍വഹിക്കും.

date