മാധ്യമ സെമിനാര്‍ ഇന്ന്
ആലപ്പുഴ: മാധ്യമ പ്രവര്‍ത്തനത്തിന്റെ പ്രാധാന്യവും ചരിത്രവും കോര്‍ത്തിണക്കി കൊണ്ടുള്ള മാധ്യമ സെമിനാര്‍ ഇന്ന് (ഫെബ്രുവരി 18) ഉച്ചയ്ക്ക് രണ്ടിന് എസ് ഡി കോളേജ് ഓഡിറ്റോറിയത്തില്‍ നടക്കും. ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തിലാണ് സെമിനാര്‍. എസ് ഡി കോളേജ് പ്രിന്‍സിപ്പാള്‍ ഡോ പി ആര് ഉണ്ണികൃഷ്ണ പിള്ള അധ്യക്ഷത വഹിക്കുന്ന സെമിനാര്‍ ആലപ്പുഴ പ്രസ്സ് ക്ലബ് സെക്രട്ടറി ആര് രാജേഷ് ഉദ്ഘാടനം ചെയ്യും.ദേശാഭിമാനി സീനിയര്‍ ന്യൂസ് എഡിറ്റര്‍ എം എന്‍ ഉണ്ണികൃഷ്ണന് 'മാധ്യമ പ്രവര്‍ത്തനം:മാറ്റങ്ങള്‍ ചരിത്രത്തിലൂടെ' എന്ന വിഷയത്തിലും , മനോരമ ന്യൂസ് സീനിയര്‍ ന്യൂസ് പ്രൊഡ്യൂസര്‍ റ്റി കെ സനീഷ് 'വാര്‍ത്തകളിലെ ദൃശ്യ ഭാഷയുടെ പ്രാധാന്യം' എന്ന വിഷയത്തിലും സംസാരിക്കും. ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ കല സ്വാഗതവും അസിസ്റ്റന്റ് എഡിറ്റര്‍ കെ എസ് സുമേഷ് നന്ദിയും പറയും.
- Log in to post comments