Post Category
എസ്.സി.ഇ.ആർ.ടി. വീഡിയോ മത്സരം
എസ്.സി.ഇ.ആർ.ടി തയ്യാറാക്കുന്ന ആരോഗ്യ ജീവിത നൈപുണി വിദ്യാഭ്യാസ പദ്ധതിയിൽ ഉൾപ്പെടുത്താൻ മത്സരാടിസ്ഥാനത്തിൽ വീഡിയോകൾ ക്ഷണിച്ചു. അഞ്ച് മിനിറ്റിൽ കവിയാത്ത ഹ്രസ്വ സിനിമകൾ, കാർട്ടൂൺ വീഡിയോകൾ, ആനിമേറ്റഡ് വീഡിയോകൾ, ഡോക്യുമെന്ററികൾ എന്നിവ അയക്കാം. പരിസര ശുചിത്വം, മാനസികസാമൂഹിക വളർച്ച, ശാരീരിക വളർച്ച, ഉത്തരവാദിത്തത്തോടെയുളള പെരുമാറ്റം, കായികക്ഷമത എന്നീ മേഖലകൾ അടിസ്ഥാനപ്പെടുത്തിയാണ് വീഡിയോകൾ നിർമ്മിക്കേണ്ടത്. വ്യക്തികൾ, സ്ഥാപനങ്ങൾ, സംഘടനകൾ എന്നിവർക്ക് പങ്കെടുക്കാം. വിശദവിവരങ്ങൾ എസ്.സി.ഇ.ആർ.ടി യുടെ വെബ്സൈറ്റിൽ ലഭിക്കും. പങ്കെടുക്കുന്നവർ 25ന് മുൻപ് രജിസ്റ്റർ ചെയ്യണം.
പി.എൻ.എക്സ്.678/2020
date
- Log in to post comments