Skip to main content

പൂഞ്ചോല പദ്ധതിയുടെ ഭാഗമായി വിദ്യാഭ്യാസ സെമിനാര്‍

 പത്തനംതിട്ട ഡയറ്റിന്റെ ആഭിമുഖ്യത്തില്‍  ജൈവ വൈവിധ്യ ഉദ്യാനവും ക്ലാസ്തല പഠന സാധ്യതകളും എന്ന വിഷയത്തില്‍ തിരുവല്ല ഡയറ്റ് ഓഡിറ്റോറിയത്തില്‍ നടന്ന സെമിനാര്‍ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ പി.എ ശാന്തമ്മ ഉദ്ഘാടനം ചെയ്തു. രാജേഷ് എസ് വളളിക്കോട് സെമിനാറില്‍ വിഷയാവതരണം നടത്തി.  ഡോ.ആര്‍.വിജയ മോഹനന്‍ മോഡറേറ്ററായി. അധ്യാപകര്‍, ഫാക്കല്‍റ്റി അംഗങ്ങള്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. പൂഞ്ചോല പദ്ധതിയുടെ ഭാഗമായി ജില്ലയിലെ തെരെഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളില്‍ ജൈവ വൈവിധ്യ ഉദ്യാനവുമായി ബന്ധപ്പെട്ട് മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന്റെ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലയിലെ എല്ലാ സ്‌കൂളുകളിലും ജൈവ വൈവിദ്ധ്യ ഉദ്യാനങ്ങള്‍ സംരക്ഷിക്കപ്പെടുകയും അവ പാഠഭാഗങ്ങളുമായി ബന്ധപ്പെടുത്തി മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും സെമിനാറില്‍ അഭിപ്രായം ഉയര്‍ന്നു. 

ഡയറ്റ് പ്രിന്‍സിപ്പാള്‍ പി.ലാലിക്കുട്ടി, എസ്.എസ്.കെ ജില്ലാ പ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍ കെ.വി അനില്‍, സീനിയര്‍ ലക്ചറര്‍ പി.ആര്‍ രാജേന്ദ്രന്‍, ലക്ചറര്‍ ഗ്ലിന്‍സി മാത്യൂ എന്നിവര്‍ സംസാരിച്ചു

date