Post Category
കൊറോണ ജാഗ്രത തുടരണം: ജില്ലാ മെഡിക്കല്‍ ഓഫീസര്‍; ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 44 പേര്
പുതിയ രോഗബാധകളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെങ്കിലും രോഗ നിരീക്ഷണത്തിലും പ്രതിരോധത്തിലും ജാഗ്രത തുടരണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എ.എല്‍ ഷീജ പറഞ്ഞു. പല രാജ്യങ്ങളിലും കൊറോണ വൈറസ് ബാധ ഇപ്പോഴും തുടരുന്നതിനാല്‍ ഇതുവരെ നടത്തിവരുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടരേണ്ടതുണ്ട്. പത്തനംതിട്ട ജില്ലയില്‍ ആശുപത്രികളില്‍ ആരും നിരീക്ഷണത്തിലില്ല. വീടുകളില്‍ നിരീക്ഷണത്തിലുളളത് 44 പേരാണ്. ഇവരില്‍ ആര്‍ക്കും രോഗ ലക്ഷണങ്ങളില്ല. രോഗം പകരാതിരിക്കാന്‍ സ്വീകരിക്കേണ്ട പ്രവര്‍ത്തനങ്ങളെകുറിച്ച് സമൂഹത്തിന്റെ എല്ലാ തലത്തിലുമുളളവര്ക്ക് അറിവുണ്ടാകണം. ആരോഗ്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന രോഗ നിയന്ത്രണ, ബോധവല്കരണ പരിപാടികള്‍ക്ക് എല്ലാവരുടെയും പിന്തുണ ഉണ്ടാകണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments