Skip to main content

സ്വകാര്യ മേഖലയില്‍ നിയമനം

 ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ച് എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന സ്വകാര്യ സ്ഥാപനങ്ങളില്‍ നിയമനത്തിന് ഫെബ്രുവരി 19ന് രാവിലെ 10ന് കട്ടപ്പന എംപ്ലോയ്മെന്റ് ഓഫീസില്‍ ഇന്റര്‍വ്യൂ നടത്തും.  ഇടുക്കി ജില്ലയിലെ വിവിധ ഷോറൂമുകളില്‍  സ്റ്റോര്‍ മാനേജര്‍, അസിസ്റ്റന്റ് സ്റ്റോര്‍ മാനേജര്‍, സെയില്‍സ് എക്‌സിക്യൂട്ടീവ്, സര്‍വീസ് എഞ്ചിനീയര്‍ തസ്തികകളിലാണ് നിയമനം.  ബിരുദം, ബിരുദാനന്തര ബിരുദം, പ്ലസ് ടു, ഐ.ടി.ഐ, ഡിപ്ലോമ (ടെക്‌നിക്കല്‍)  യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം. അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, ബയോഡാറ്റ എന്നിവ  ഹാജരാക്കണം.  ഫോണ്‍ -0481 -2563451  

date