Skip to main content

സ്‌പോര്‍ട്‌സ് ഡവലപ്‌മെന്റ് മലപ്പുറം'  കായിക വികസ ശില്‍പശാല ഫെബ്രുവരി 22ന് സ്പീക്കര്‍ ഉദ്ഘാടനം ചെയ്യും

ജില്ലയുടെ സമഗ്രമായ കായികവികസനം  ലക്ഷ്യമാക്കി നിലവിലെ കായിക വികസന പുരോഗതി ചര്‍ച്ച ചെയ്യുന്നതിനും ഭാവിയില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതികളുടെ രൂപരേഖ തയ്യാറാക്കുന്നതിനുമായി സ്‌പോര്‍ട്‌സ് ഡവലപ്‌മെന്റ് 2020 എന്ന പേരില്‍ ശില്‍പശാല സംഘടിപ്പിക്കുന്നു. ജില്ലാസ്‌പോര്‍ട് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ കോട്ടക്കുന്ന് ഡി.ടി.പി.സി ഹാളില്‍ ഫെബ്രുവരി 22ന് നടക്കുന്ന സെമിനാര്‍ രാവിലെ 9.30ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ജില്ലയിലെ എം.പിമാര്‍,  എം.എല്‍.എമാര്‍  തുടങ്ങി  ജനപ്രതിനിധികളും കായിക സംഘടന പ്രതിനിധികളും അധ്യാപകരും കായിക താരങ്ങളും പങ്കെടുക്കും.
ജില്ലയിലെ സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളിലെ കായികാധ്യാപകര്‍, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍, കായിക അസോസിയേഷനുകള്‍, വ്യക്തികള്‍ തുടങ്ങിയവരുടെയെല്ലാം സഹകരണത്തോടെ കായിക രംഗത്ത് മുന്നേറ്റമുണ്ടാക്കുന്ന രീതിയില്‍ സമഗ്രമായി പദ്ധതി രൂപപ്പെടുത്തുക എന്നതാണ് ശില്‍പ്പശാലയുടെ ലക്ഷ്യം. പരിപാടിയില്‍ കായിക പ്രതിഭകളെ ആദരിക്കും.

date