Post Category
കോട്ടപ്പുറം തങ്ങള്‍പ്പടി കോട്ടേക്കാട് പാത്ത് വേ ഉദ്ഘാടനം ചെയ്തു
എം.എല്‍.എയുടെ പ്രത്യേക വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി കോണ്‍ക്രീറ്റ് ചെയ്ത് നവീകരിച്ച ഇരിമ്പിളിയം ഗ്രാമപഞ്ചായത്തിലെ കോട്ടപ്പുറം തങ്ങള്‍ പടി കോട്ടേക്കാട് പാത്ത് വേ പ്രൊഫ. ആബിദ് ഹുസൈന് തങ്ങള്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. എം.എല്‍.എയുടെ പ്രത്യേക വികസന പദ്ധതിയില്‍ നിന്നും രണ്ട് ലക്ഷം രൂപയും പഞ്ചായത്ത് ഫണ്ടും ഉപയോഗിച്ചാണ് പാത്ത് വേ കോണ്‍ക്രീറ്റ് ചെയ്തത്. ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. റജുല നൗഷാദ് അധ്യക്ഷയായി. കെ. മാനുപ്പ മാസ്റ്റര്‍, പി.സൈതാലിക്കുട്ടി, പഞ്ചായത്ത് മെമ്പര്‍ വി.ടി. അമീര്‍ ,കെ.മുഹമ്മദലി, കെ.അനീസ്, ഷറഫുദ്ദീന്, ഖാദര്‍ എന്നിവര്‍ പങ്കെടുത്തു.
date
- Log in to post comments