Skip to main content

കൊറോണ - പ്രത്യേക വാര്‍ത്താക്കുറിപ്പ് കൊറോണ: ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 243 പേര്‍ ആശുപത്രിയില്‍ മൂന്ന്; വീട്ടില്‍ 240 പേര്‍

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ രോഗബാധിത പ്രദേശങ്ങളില്‍ നിന്നെത്തിയവരക്കം 210 പേരെ പ്രത്യേക നിരീക്ഷണത്തില്‍ നിന്ന് ഒഴിവാക്കി. ജില്ലയിലിപ്പോള്‍ ആരോഗ്യ വകുപ്പിന്റെ പ്രത്യേക നിരീക്ഷണത്തിലുള്ളത് 243 പേരാണ്. ഇതില്‍ മൂന്നുപേര്‍ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലും 240 പേര്‍ വീടുകളിലും പ്രത്യേക നിരീക്ഷണത്തിലും കഴിയുന്നു.
വൈറസ് ബാധിത രാജ്യങ്ങളില്‍ നിന്നെത്തി പ്രത്യേക നിരീക്ഷണത്തില്‍ കഴിഞ്ഞ 42 പേരാണ് ഇതുവരെ രോഗബാധയില്ലെന്നു സ്ഥിരീകരിച്ചു ആശുപത്രി വിട്ടത്. രണ്‍ു ഘട്ട വിദഗ്ധ പരിശോധനകള്‍ക്കയച്ച 46 സാമ്പിളുകളില്‍ 43 പേരുടെ ഫലങ്ങള്‍ ലഭ്യമായി. ഇവര്‍ക്കാര്‍ക്കും രോഗബാധയില്ലെന്നു ജില്ലാതല കണ്‍ട്രോള്‍ സെല്‍ വ്യക്തമാക്കി.
രോഗബാധിത പ്രദേശങ്ങളില്‍ നിന്നെത്തുന്നവരുടെ ആരോഗ്യ ജാഗ്രത ജില്ലയില്‍ തുടരുകയാണ്. ഇക്കാര്യത്തില്‍ വിവിധ വകുപ്പധികൃതരുടെ നടപടികളും തുടരുകയാണ്. ജില്ലയില്‍ ആരോഗ്യ ജാഗ്രതയില്‍ അലംഭാവം കാണിക്കരുതെന്നു ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് നിര്‍ദ്ദേശിച്ചു. രോഗ ബാധിത സ്ഥലങ്ങളില്‍ നിന്നെത്തിയവര്‍ രോഗലക്ഷണങ്ങളുണ്‍െങ്കില്‍ ആരോഗ്യ വകുപ്പുമായി ബന്ധപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. കൊറോണ മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ ജില്ലാതല അവലോകന യോഗം വിലയിരുത്തി. 
 

date