Skip to main content

മന്ത്രി പി. തിലോത്തമൻ അനുശോചിച്ചു

മുതിർന്ന മാധ്യമപ്രവർത്തകനും കേരള കൗമുദിയുടെ മുൻ ചീഫ് എഡിറ്ററുമായിരുന്ന എം.എസ്. മണിയുടെ നിര്യാണത്തിൽ ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമൻ അനുശോചിച്ചു.  
കേരള കൗമുദി ദിനപ്പത്രത്തിൽ റിപ്പോർട്ടറായി പ്രവർത്തനമാരംഭിച്ച് ചീഫ് എഡിറ്ററായി ഉയർന്ന അദ്ദേഹം മാധ്യമരംഗത്ത് അന്വേഷണാത്മക പത്രപ്രവർത്തനത്തിന് തുടക്കം കുറിച്ചവരിൽ പ്രമുഖനായിരുന്നു.  മലയാള മാധ്യമ ലോകത്തിന് നിസ്തുല സംഭാവനകൾ നൽകിയ അദ്ദേഹത്തിനോടുള്ള ആദരവായിരുന്നു സംസ്ഥാന സർക്കാരിന്റെ സ്വദേശാഭിമാനി - കേസരി പുരസ്‌കാരം. മലയാള പത്രപ്രവർത്തന രംഗത്തെ എന്നത്തേയും വഴികാട്ടിയായ അദ്ദേഹത്തിന്റെ വേർപാട് നികത്താൻ കഴിയാത്തതാണെന്നും മന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.
പി.എൻ.എക്സ്.682/2020

 

date